ഇത്രയും പറഞ്ഞു ആദി അജാസിനെ തിരക്കി ശേഷം അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു
അജാസ് :എവിടെയായിരുന്നെടാ പരുപാടി തുടങ്ങിയിട്ട് കുറച്ചായല്ലൊ
ആദി : അതൊന്നുമില്ലടാ എത്ര പരുപാടി കഴിഞ്ഞു
അജാസ് : സീനിയേഴ്സിന്റെ കുറച്ചു പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞു
ആദി : ഉം സ്റ്റേജ് സെറ്റ് ചെയ്തത് കൊള്ളാം അല്ലെ
അജാസ് : ഉം കൊള്ളാം പിന്നെ മിക്ക സീനിയേഴ്സും വന്നിട്ടില്ല അവർക്കൊക്കെ പ്രൊജക്റ്റ് ഉണ്ട് പിന്നെ വിഷ്ണുയേട്ടനും ഗ്യാങ്ങുമാണ് എല്ലാം സെറ്റ് ചെയ്തത് എന്തായാലും കുറഞ്ഞ സമയം കൊണ്ട് അവർ ഇത്രയും സെറ്റ് ചെയ്തില്ലെ
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവിടെ നടന്നുകൊണ്ടിരുന്നു ഡാൻസ് അവസാനിച്ചു
അതിനു ശേഷം ആരതി പതിയെ മൈക്കുമായി സ്റ്റേജിലേക്ക് എത്തി
ആരതി :അപ്പോൾ സീനിയേഴ്സിന്റെ പ്രോഗ്രാം ഒക്കെ തീർന്നു ഇനി നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരുടെ പ്രോഗ്രാസ് ആണ് അതിനു ശേഷം ഉച്ച ഭക്ഷണം ഞങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട് അത് കഴിച്ച ശേഷം കുറച്ചു ഫൺ ഗെയിസ് അതിന് ശേഷം നമുക്ക് അവസാനിപ്പിക്കാം അപ്പോൾ ആദ്യമായി ഒരു ഡാൻസ് പ്രേഫോമെൻസ് ആണ് അതും ഒരു പെയർ ഡാൻസ് അപ്പോൾ നമുക്ക് അവരെ വിളിക്കാം ആദിത്യൻ ആൻഡ് രൂപ
അജാസ് : ആദി നീയാ അതും അവളുടെ കൂടെ
ആദി : എല്ലാം സംഭവിച്ചു പോയടാ😔
ഇത്രയും പറഞ്ഞു ആദി സ്റ്റേജിലേക്ക് നടന്നു ഒപ്പം രൂപയും
ആദി : നീ അങ്ങ് വെറുതെ നിന്നാൽ ഞാൻ നിന്നെയും കൊണ്ട് കളിച്ചോളാം മനസ്സിലായോ
രൂപ : ഉം ശെരി
പതിയെ ഇരുവരും സ്റ്റേജിലേക്ക് എത്തി
വിഷ്ണു : പാട്ടിടുവാണെ
“ദൂരേ ഒരു മഴ വില്ലിൻ ഏഴാം വർണ്ണം പോൽ..”
പാട്ട് തുടങ്ങിയ ഉടനെ ആദി പതിയെ രൂപയെ ചുറ്റി നടക്കുവാൻ തുടങ്ങി ശേഷം പതിയെ അവളുടെ കവിൾളിൽ തലോടി
“നീയാം സ്വരജതിയിൽ എൻ മൗനം…”
ആദി പതിയെ തന്റെ കൈകൾ രൂപയ്ക്ക് നേരെ നീട്ടി ശേഷം അതിൽ പിടിക്കുവാൻ കണ്ണുകാണിച്ചു രൂപ പതിയെ അവന്റെ കൈകളിൽ പിടിച്ചു ആദി പതിയെ അവളെ വട്ടം ചുറ്റിച്ച് തന്നിലേക്ക് അടുപ്പിച്ചു