ആദി : ( പ്രതിമ പോലെ നിൽക്കാതെ സഹകരിക്കെടി )
ഇത് കേട്ട രൂപ പതിയെ ആദിയുടെ മുഖത്ത് തഴുകിയ ശേഷം അവനെ തള്ളി മാറ്റി മുന്നോട് നടന്നു ആദി വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു വീണ്ടും തന്നിലേക്ക് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കണ്ണിലേക്ക് നോക്കി നിന്നു
പെട്ടെന്ന് തന്നെ എല്ലാവരും കയ്യടിക്കുവാൻ തുടങ്ങി ആദി പതിയെ രൂപയെ വിട്ട് മാറി നിന്നു
ആരതി : ഹോ ഒറ്റ പ്രഫോമെൻസ് കൊണ്ട് തന്നെ ജൂനിയേഴ് നമ്മളെ മലർത്തി അടിച്ചിരിക്കുകയാണ് മക്കളെ എന്തായാലും ഇവരുടെ കെമിസ്ട്രി സൂപ്പർ ആയിരുന്നു എന്നാൽ നിങ്ങൾ ചെന്നിരിക്ക് അടുത്തതായി ഒരു പാട്ട് പാടാൻ എത്തുന്നു അമൽ
ആദിയും രൂപയും പതിയെ സ്റ്റേജിൽ നിന്ന് താഴേക്കിറങ്ങി ആദി ഒരിക്കൽ കൂടി അവളെ നോക്കിയ ശേഷം അജാസിനടത്തേക്ക് ചെന്നിരുന്നു
അജാസ് : ഓന്ത് ഇത്പോലെ നിറം മാറുമോടാ നാറി
ആദി : എന്താ പ്രശ്നം
അജാസ് : ഒരു പ്രശ്നവുമില്ല രാവിലെ എന്തായിരുന്നു അവളെ പറ്റി മിണ്ടരുത് അവളുടെ പേര് പറയരുത് തുഫ് നാണം ഉണ്ടോടാ
ആദി : അത് പിന്നെ ആ വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഇല്ലെങ്കിൽ ഞാൻ കളിക്കില്ലായിരുന്നു
അജാസ് : ഓഹ് വിഷ്ണു ചേട്ടൻ എന്തൊക്കെയടാ നീ കാണിച്ചു കൂട്ടിയത് കവിളിൽ തൊടുന്നു ചുറ്റികറക്കുന്നു
“ആ പാട്ടിലെ പോലെ അവൾക്കൊരു മുത്തം കൂടി കൊടുക്കാത്തതെന്താ ”
ആദി : നീയാ എല്ലാത്തിനും കാരണം
അജാസ് : ഞാനോ
ആദി :അതെ നീ രാവിലെ പറഞ്ഞതൊക്കെ എന്റെ മനസ്സിൽ കിടക്കുവായിരുന്നു കുറ്റബോധം തോന്നിയത് കൊണ്ടാ ഞാൻ ഡാൻസ് കളിക്കാൻ തയ്യാറായത് പിന്നെ അവളെ കൊണ്ട് ഞാൻ ഒരു നാലഞ്ചു തവണ സോറിയും പറയിച്ചു
അജാസ് : എന്തായാലും നിങ്ങള് ഫ്രിണ്ട്സ് ആയല്ലൊ അത് മതി
ആദി :അതിന് ആര് ഫ്രിണ്ട്സ് ആയി അവളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല
അജാസ് : കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്
ഇതേ സമയം രൂപയും ഗീതുവും