അജാസ് : നമിച്ചളിയാ
വിഷ്ണു :ആരുമില്ലേ
പെട്ടെന്നാണ് രൂപ സീറ്റിൽ നിന്ന് എഴുനേറ്റത്
വിഷ്ണു :എന്താ തന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ
രൂപ : എന്റെ ബ്ലഡ് ഗ്രൂപ്പ് b- വാണ്
ഇത് കേട്ട വിഷ്ണു വേഗം രൂപയുടെ അടുത്തേക്ക് എത്തി
വിഷ്ണു : താൻ ഈ അടുത്ത് എപ്പോഴെങ്കിലും ബ്ലഡ് കൊടുത്തിരുന്നോ
രൂപ : ഞാൻ ഇതുവരെ ബ്ലഡ് കൊടുത്തിട്ടില്ല
വിഷ്ണു : യെസ് എങ്കിൽ താൻ ഇന്ന് ബ്ലഡ് കൊടുക്കുന്നു
രൂപ : ഞാനോ
വിഷ്ണു :അതെ അല്പം അർജന്റാ താൻ വാ
ഇത്രയും പറഞ്ഞു വിഷ്ണു രൂപയേയും കൊണ്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി
അജാസ് : ടാ അവളുടെ ബ്ലഡ് ഗ്രൂപ്പ് b- ആണെന്ന്
ആദി : അവള് റെയർ ജെനുസാണെന്ന് എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു
ഇതേ സമയം ക്ലാസ്സിനു പുറത്ത്
വിഷ്ണു : ഞാൻ ഇവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുവാ നിങ്ങള് പരുപാടി തുടങ്ങിക്കൊ
രാജീവ് : നീയില്ലാതെ ഒന്നും നടക്കില്ല നീയല്ലെ ഗെയിമൊക്കെ സെറ്റ് ചെയ്തത്
വിഷ്ണു : ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് എനിക്കിപ്പോൾ പോയല്ലേ പറ്റു
സ്നേഹ : ഹോസ്പിറ്റൽ കാര്യം തന്നെയാ ഇപ്പോൾ പ്രധാനം നമുക്ക് പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാം
വിഷ്ണു : ഹേയ് പിള്ളേരൊക്കെ വലിയ സന്തോഷത്തിലാ
ആരതി : പിന്നെ എന്ത് ചെയ്യാനാ
വിഷ്ണു : ഉം ഒരു വഴിയുണ്ട് നിങ്ങൾ ഇവിടെ നിൽക്ക്
ഇത്രയും പറഞ്ഞു വിഷ്ണു ക്ലാസ്സിലേക്ക് വീണ്ടും കയറി
“ടാ ആദിത്യാ ഇങ്ങോട്ട് വാ ”
വിഷ്ണു ആദിയെ വിളിച്ചു
അജാസ് : അടുത്ത പണി വരുന്നുണ്ട് ആദി
ആദിത്യൻ വേഗം വിഷ്ണുവിന്റെ അടുത്തേക്ക് എത്തി
ആദി : എന്താ ചേട്ടാ
വിഷ്ണു : വാ പറയാം
ഇത്രയും പറഞ്ഞു വിഷ്ണു ആദിയുമായി പുറത്തേക്കിറങ്ങി
രൂപ : ( ചേട്ടനെന്തിനാ ഇവനെയും കൂട്ടികൊണ്ട് വരുന്നത് )
വിഷ്ണു :ആദിത്യാ നീ എനിക്ക് ഒരു സഹായം ചെയ്യണം
ആദി : എന്ത് സഹായം