വിഷ്ണു : നീ രൂപയേയും കൊണ്ട് ഇവിടെ അടുത്ത് സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് പോകണം
ആദി : സിറ്റി ഹോസ്പിറ്റലോ പക്ഷെ..
വിഷ്ണു :എന്റെ ഫ്രിണ്ടിന്റെ അനിയൻ ആക്സിഡന്റായി അവിടെ കിടപ്പുണ്ട് അവനത്യാവശ്യമായി അല്പം ബ്ലഡ് വേണം നീ രൂപയേയും കൊണ്ട് അവിടെ വരെ ഒന്ന് ചെന്നാൽ മതി ബാക്കിയൊക്കെ ഞാൻ സെറ്റ് ആക്കിക്കൊളാം ഞാൻ പോകാമെന്നു വച്ചാൽ ഈ പരുപാടി നിർത്തേണ്ടി വരും പിന്നെ നീയാകുമ്പോൾ രൂപ കുറച്ച് കൂടി കംഫർട്ടബിളും ആയിരിക്കും
ആദി : ശെരി ഞാൻ പോകാം
വിഷ്ണു : താക്സ് ടാ പിന്നെ എന്തുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി പിന്നെ വണ്ടിക്കുള്ള പൈസ
വിഷ്ണു പോക്കറ്റിൽ നിന്ന് പൈസ എടുക്കുവാൻ തുടങ്ങി
ആദി :വേണ്ട ചേട്ടാ ഞാൻ ബൈക്കിലാ വന്നത് അതിൽ പൊക്കൊളാം
വിഷ്ണു : എങ്കലും വല്ല ആവശ്യവും വന്നാലോ ഇത് വച്ചോ
ആദി :അതൊന്നും വേണ്ട ചേട്ടാ എന്റെയ്യിൽ പൈസയുണ്ട്
വിഷ്ണു : ടാ അതല്ല
ആദി : കുഴപ്പമില്ല ചേട്ടാ ഞാൻ നോക്കികൊള്ളാം വാ പോകാം
രൂപയെ വിളിച്ച ശേഷം ആദി മുന്നോട്ട് നടന്നു
ആരതി : പിള്ളേര് കൊള്ളാം അല്ലേ
വിഷ്ണു : ഉം മെയ്ഡ് ഫോർ ഈച്ച് അദർ
രാജീവ് : ഇതൊക്കെ എത്ര കണ്ടിരിക്കുന്നു 3 വർഷം കഴിയുമ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് പോകും
ആരതി : നെഗറ്റീവ് പറയാതെടാ
സ്നേഹ : അവൻ പറഞ്ഞത് ശെരിയാ ഈ ക്യാമ്പസ് ലവ് ഒക്കെ 99% മാനവും വിജയിക്കാറില്ല ഒന്നാമത് ഏകദേശം ഒരേ പ്രായം പിന്നെ കോളേജ് കഴിഞ്ഞാൽ അവർ തമ്മിൽ കാണുമോ എന്ന് തന്നെയാ സംശയമാ
വിഷ്ണു : എന്നാലും 1% ബാക്കിയില്ലെ അതിൽ ഇവർ പെടുമെന്നാ എനിക്ക് തോന്നുന്നത് എന്തോ എനിക്കീ പിള്ളേരെ ഭയങ്കര ഇഷ്ടമായി എന്തോ സംതിങ് സ്പെഷ്യൽ ആയി തോന്നുന്നു
രാജീവ് : സ്പെഷ്യൽ എങ്കിൽ സ്പെഷ്യൽ അവരെ അവരുടെ പാട്ടിനു വിട്ടിട്ട് വാ പ്രോഗ്രാം റീ സ്റ്റാർട്ട് ചെയ്യാം