രൂപ : ഉം ഇതിങ്ങനെപോയാൽ എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നത്
ഗീതു : ഒന്നും ആലോചിക്കാൻ ഇല്ല നമുക്ക് പരാതി കൊടുക്കാം ഇതിങ്ങനെ വിട്ടാൽ പറ്റില്ല
രൂപ : നീ നടക്കുന്ന കാര്യം വല്ലതും പറ ഗീതു
ഗീതു : എന്താ നടക്കാത്തത് നീ ഒന്ന് മുൻകൈയെടുത്താൽ എല്ലാം നടക്കും
രൂപ : എനിക്ക് കുറച്ച് നാൾ കൂടി ഇങ്ങനെ പിടിച്ചു നിന്നെ പറ്റു അതിനിടക്ക് ഒരു പ്രശ്നം വേണ്ട എന്നു വെച്ചിട്ടാ ഞാൻ എല്ലാം കണ്ടില്ല എന്ന് നടിക്കുന്നത്
ഗീതു : ടീ പക്ഷെ..
രൂപ : നീ അതൊക്കെ വിട്ടെ എന്നിട്ട് എനിക്കി സാരി എങ്ങനെയുണ്ടെന്ന് പറ
ഗീതു :ഞാൻ ഒരു നൂറു വട്ടം പറഞ്ഞല്ലൊ നിനക്കിത് നന്നായി ചേരുന്നുണ്ട്
രൂപ : സത്യമാണോടി
ഗീതു :ഇവളെ കൊണ്ട്
രൂപ :എനിക്കെന്തോ ഇത് ഇട്ടുകൊണ്ട് ക്ലാസ്സിൽ കയറാൻ ഒരു ചമ്മൽ പോലെ
ഗീതു : ഒരു ചമ്മലും വേണ്ട ഇപ്പോൾ നിന്നെ കണ്ടാൽ ആരായാലും ഒന്ന് വീണു പോകും എന്തിന് ആ ആദിത്യൻ പോലും വീണുപോകും
രൂപ :ടീ വേണ്ട കേട്ടാ കൂടുതൽ ഓവർ ആകണ്ട എന്ത് പറഞ്ഞാലും അവളുടെ ഒരു ആദിത്യൻ
ഗീതു : അതിന് നീയല്ലേ നാഴികയ്ക്ക് നാല്പതു വട്ടം അവന്റെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോൾ കുറ്റം എനിക്കായോ അല്ല ഇന്ന് അവനെ പറ്റി ഒന്നും പറഞ്ഞില്ല
രൂപ : എന്ത് പറയാൻ ഇന്നലെ അവനുമായി വീണ്ടും ഉടക്കി
ഗീതു : ഹോ അത് പുതിയ കാര്യമൊന്നുമല്ലല്ലൊ
രൂപ : ഇത് അങ്ങനെയല്ല ഇന്നലെ രാത്രി അവൻ എന്നെ വിളിച്ചിരുന്നു
ഗീതു : രാത്രിയോ എടീ ഭയങ്കരീ എന്നിട്ട്
രൂപ : എന്നിട്ടെന്താകാൻ ഞാൻ ആകെ കലിപ്പിൽ നിൽക്കുവായിരുന്നു എല്ലാ ദേഷ്യവും കൂടി ഞാൻ അവനിൽ തീർത്തു
ഗീതു : നിനക്കിത് എന്തിന്റെ കേടാ രൂപേ അവൻ എന്ത് ചെയ്തിട്ടാ
രൂപ : ആ സമയത്ത് അവനോട് എന്നെ വിളിക്കാൻ ആരെങ്കിലും പറഞ്ഞോ