ഗീതു : അല്ലെങ്കിലും എല്ലാം ചെയ്തിട്ട് ന്യായീകരിക്കാൻ നിനക്ക് നല്ല മിടുക്കാ നീ അവനെ എന്തൊക്കെ പറഞ്ഞു
രൂപ : ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഇപ്പോൾ ആലോചിച്ചപ്പോൾ അത് വേണ്ടായിരുന്നെന്ന് തോന്നുന്നു
ഗീതു : നിനക്ക് അങ്ങനെ തോന്നിയത് തന്നെ വലിയ കാര്യം എന്തയാലും നീ അവനോട് ഒരു സോറി പറഞ്ഞേക്ക്
രൂപ :സോറിയോ അതും ഞാൻ
ഗീതു : എന്താ നിന്റെ വായിന്നു സോറി എന്ന വാക്ക് വരില്ലെ
രൂപ : ശെരി പറയാം പോരെ
ഗീതു : എനിക്ക് വേണ്ടി ഇവിടെ ആരും ഒന്നും പറയണ്ട
രൂപ : നിനക്ക് വേണ്ടിയൊന്നുമല്ല എനിക്ക് തോന്നിയിട്ട് തന്നെയാ പറയാൻ പോകുന്നത് നീ വന്നേ സമയം ഒരുപാടായി
ഇത്രയും പറഞ്ഞു അവർ കോളേജിനുള്ളിലേക്ക് കയറി
പെട്ടെന്നാണ് പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് വെച്ച് മുന്നോട്ട് നടക്കുന്ന ആദിയെ ഗീതു കണ്ടത്
ഗീതു :ടീ ആദിത്യൻ ഇന്ന് ബൈക്കിലാണല്ലൊ
രൂപ : അവൻ വന്നോ എവിടെ
“ദോ പോകുന്നു ”
ഗീതു മുന്നോട്ടു കൈ ചൂണ്ടികൊണ്ട് പറഞ്ഞു
രൂപ :ആദി… ആദി..
രൂപ ആദിയെ പുറകിൽ നിന്ന് വിളിച്ചു ശബ്ദം കേട്ട ആദി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി
“കോപ്പ് വന്ന് കയറിയപ്പോൾ തന്നെ ഈ മൈരാണല്ലൊ കണി ”
ഇത്രയും പറഞ്ഞു കൊണ്ട് ആദി വെട്ടി തിരിഞ്ഞു നടന്നു
ഗീതു : അവൻ മൈൻഡ് പോലും ചെയ്തില്ലല്ലൊ അപ്പോൾ ഇന്നലെ നീ അത്രത്തോളം അവനെ പറഞ്ഞു അല്ലേ
രൂപ : ഗീതു ഞാൻ അവന്റെ അടുത്തേക്ക് പോകുവാണെ
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് ഓടി
ഗീതു :ടീ നിക്ക്..
“ആദി…”
രൂപ വീണ്ടും മുന്നോട്ട് ഓടി
ആദി : പോലയാടിമോൾ ഇതെന്തിനുള്ള പുറപ്പാടാ
ഇത്രയും പറഞ്ഞു ആദി കൂടുതൽ വേഗത്തിൽ മുന്നോട്ട് നടക്കുവാൻ തുടങ്ങി ശേഷം കെമിസ്ട്രി ഡിപ്പാർട്ട് മെന്റിലേക്ക് എത്തിയ ആദി വേഗം തന്നെ സ്റ്റേയേഴ്സ് ഓടി കയറുവാൻ തുടങ്ങി
പിന്നാലെ എത്തിയ രൂപയും അവനു പിന്നാലെ മുകളിലേക്ക് ഓടി കയറാൻ തുടങ്ങി