സാന്ദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു ഇത് കേട്ട ആദിയും പതിയെ ചിരിച്ചു പെട്ടെന്നാണ് ക്ലാസ്സിലേക്ക് രൂപയും ഗീതുവും എത്തിയത് എന്നാൽ ആദി അവരെ കണ്ട ഭാവം നടിച്ചില്ല ആദിയെ ശ്രദ്ധിച്ചുകൊണ്ട് രൂപ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
ആദിയും സാന്ദ്രയും തമ്മിലുള്ള സംസാരം കുറച്ചു കൂടി നീണ്ടു നിന്നു ശേഷം ഇരുവരും തങ്ങളുടെ സീറ്റിലേക്ക് പോയി
അജാസ് :സംസാരിച്ചു കഴിഞ്ഞോ
ആദി : ഉം കഴിഞ്ഞു
അജാസ് : എന്നിട്ടവൾ വളഞ്ഞോ
ആദി :നീ ഒന്ന് പോയേ അജാസേ അത് ഒരു ഫ്രണ്ട്‌ലി ടോക്ക് ആയിരുന്നു
അജാസ് : ഉം വിശ്വാസിച്ചു.. ടാ പിന്നെ നീ രൂപയെ കണ്ടായിരുന്നോ സാരി അവൾക്ക് നന്നായി ചേരുന്നുണ്ട് സാന്ദ്രയുടെ അത്രയും വന്നില്ലെങ്കിലും കൊള്ളാം
ആദി : മൈര് നിനക്ക് വേറേ ഒന്നും പറയാൻ ഇല്ലേ അവളെ പറ്റി ഇനി എന്നോട് മിണ്ടിപോകരുത് ആ പേര് കേൾക്കുന്നതേ എനിക്ക് കലിയാ നീ വേറേ വല്ലതും പറ
അജാസ് : എന്താടാ വീണ്ടും ഉടക്കിയോ
ആദി : നീ അത് വിട്
അജാസ് :ഇല്ല എന്തോ പ്രശ്നം ഉണ്ട് എന്തയാലും എന്നോട് പറ
ആദി : ഒന്നുമില്ലടാ
അജാസ് : നീ എന്നെ കൂട്ടുകാരനായി കാണുന്നുണ്ടെങ്കിൽ പറ
ആദി നടന്നതെല്ലാം അജാസിനോട് പറയാൻ തുടങ്ങി
അജാസ് : ടാ നീ അവളെ ജാക്കി വെച്ചോ 😮
ആദി :ടാ കോപ്പേ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലെ
അജാസ് :അത് മാത്രമാണോ ഉണ്ടായത്
ആദി :അറിയാതെ വയറിലും ഒന്ന് പിടിച്ചു പോയി
അജാസ് :🤯
ആദി : അതിനൊക്കെ സോറി പറയാൻ വേണ്ടി രാത്രി ഞാൻ അവളെ വിളിച്ചു അതിനാ താടക എന്നെ ഇനി പറയാൻ ബാക്കി ഒന്നുമില്ല എന്നിട്ട് രാവിലെ സോറിയും മൂഞ്ചിക്കൊണ്ട് വന്നേക്കുന്നു ഞാൻ നല്ലത് കൊടുത്തിറ്റുണ്ട്
അജാസ് : എന്തൊരു ദുഷ്ടനാടാ ആദി നീ
ആദി : ദുഷ്ടനൊ നിനക്കെന്തിന്റെ കേടാടാ
അജാസ് : ദുഷ്ടൻ അല്ലാതെ പിന്നെ നീ ആരാ ഒരു പെൺകുട്ടിയോട് അങ്ങനെയൊക്കെ ചെയ്താൽ അവൾ പിന്നെ എങ്ങനെ പ്രതികരിക്കണം അവൾ പല്ലടിച്ച് താഴെ ഇടാത്തത് ഭാഗ്യം