ആദി : ഞാൻ അതിന് മനഃപൂർവ്വമാണോ അത് ചെയ്തത്
അജാസ് :അത് അവൾക്കറിയില്ലല്ലൊ നീ കാൾ ചെയ്തപ്പോൾ നീ അവളെ വളക്കാൻ വേണ്ടി വിളിക്കുന്നതാണെന്ന് അവൾ കരുതി കാണും അതായിരിക്കും നിന്നോട് ദേഷ്യത്തിൽ പെരുമാറിയത് പിന്നീട് ആലോചിച്ചപ്പോൾ നീ നിരപരാധിയാണെന്ന് അവൾക്ക് മനസ്സിലായി കാണും അത് കൊണ്ടായിരിക്കും സോറി പറയൻ വന്നത് എന്നിട്ട് നീ എന്താ ചെയ്തത്
ആദി : നീ ഒന്ന് പോയെ നീ ആരാ അവളുടെ വക്കീലോ വാ അടക്കി ഇരുന്നോ അവളോട് ഒരു സെന്റിമെൻസും വേണ്ട
അജാസ് : വേണ്ടെങ്കിൽ വേണ്ട അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിഷമമുണ്ട് നീ അവളെ ഒരുപാട് ചീത്ത പറഞ്ഞല്ലെ
ആദി : വല്ലാതെ വിഷമം തോന്നുന്നെങ്കിൽ നീ അവളെ അങ്ങ് കെട്ടിക്കൊ
അജാസ് : കെട്ടിയാൽ ഇപ്പോൾ എന്താ കുഴപ്പം ഞാൻ വേണമെങ്കിൽ കെട്ടും
ആദി :നീ കെട്ടുകയോ കളയുകയോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ എന്നോട് അവളെ പറ്റി ഇനി ഒന്നും മിണ്ടരുത്
അജാസ് : ഓഹ് ഉത്തവ്
ഇതേ സമയം രൂപ
“അവനോട് മിണ്ടരുത് പോലും അതിന് ഇനി ആര് അവനോട് മിണ്ടാൻ പോകുന്നു കോഴി കാട്ട് കോഴി ഒലിപ്പിച്ചോണ്ട് നിക്കുന്നു 😡”
ഗീതു : എന്താടി ഇരുന്നു പിറുപിറുക്കുന്നെ സോറി പറയാൻ പോയിട്ട് എന്തായി
രൂപ : എന്താകാൻ അവന്റെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേട്ടു ഞാൻ ഒരു തെറ്റ് ചെയ്തു പോയി അതുകൊണ്ട് മാത്രമാ ഒന്നുമിണ്ടാതെ എല്ലാം കേട്ടത് ഇനിയെങ്ങാനും അവൻ എന്റെ മെക്കിട്ട് കേറാൻ വന്നാൽ..
ഗീതു : റിലാക്സ് രൂപേ നീ എന്തിനാ ടെൻഷൻ ആകുന്നെ
രൂപ : ആര് ടെൻഷൻ ആയി പിന്നെ ഗീതു ഇനി എനിക്ക് ആ തെണ്ടിയുമായി ഒരിടപാടും ഇല്ല ഇനി അവന്റെ മുഖത്ത് പോലും ഞാൻ നോക്കില്ല
ഗീതു : ഇനി നോക്കിയിട്ടും കാര്യമില്ല ആ സാന്ദ്ര അവനെ കറക്കി എടുക്കുമെന്നാ തോന്നുന്നെ അവരുടെ കളിയും ചിരിയും കണ്ടാൽ അറിയാം അവര് സെറ്റാകും നിനക്ക് ഭാഗ്യമില്ലെടി