രൂപ : നിനക്കെന്താടി ആ കോഴിയെ കിട്ടില്ലെങ്കിൽ എനിക്കെന്താ അവനെ കണ്ടാലും മതി ചെറ്റ പിന്നെ ഇനി നീയും അവനോട് മിണ്ടാൻ പോകരുത്
ഗീതു : ഞാൻ മിണ്ടിയാൽ എന്താ നിങ്ങൾ തമ്മിൽ അല്ലേ പ്രശ്നം
രൂപ : മിണ്ടണ്ട അത്ര തന്നെ മിണ്ടിയാൽ പിന്നെ എന്നോട് മിണ്ടാൻ വന്നേക്കരുത്
ഗീതു : ശെരി ഇനി ഇതിന്റെ പേരിൽ എന്നോട് വഴക്കിടണ്ട പക്ഷെ നീയും അവനും ഒരു ടീം അല്ലേ മിണ്ടിയില്ലേങ്കിൽ പിന്നെങ്ങനെ വർക്ക് ചെയ്യും
രൂപ : ടീം കോപ്പാണ് ഞാൻ മിസ്സിനോട് ടീം ചേഞ്ച് ചെയ്യാൻ പറയും പറ്റില്ലെങ്കിൽ പിന്നെ ഞാൻ ലാബിൽ കയറില്ല
ഗീതു : ടീ വെറുതെ പൊട്ടത്തരം പറയല്ലേ
രൂപ :ഇത് പൊട്ടത്തരം ഒന്നുമല്ല രണ്ട് മൂന്ന് ക്ലാസ്സ് കയറാതെ വരുമ്പോൾ അവർ തന്നെ ടീം മാറ്റിതന്നു കൊള്ളും
പെട്ടെന്നാണ് ക്ലാസ്സിലേക്ക് വിഷ്ണുവും ആരതിയും എത്തിയത്
ആരതി : നിങ്ങൾക്ക് ഇങ്ങനെ കാര്യം പറഞ്ഞോണ്ട് ഇരുന്നാൽ മതിയോ നമുക്ക് പരുപാടി തുടങ്ങണ്ടെ
ആരതി ജൂനിയേഴ്സിനോടായി ചോദിച്ചു
അപ്പോഴാണ് വിഷ്ണു രൂപയെ ശ്രദ്ധിച്ചത്
വിഷ്ണു : എന്താടോ താൻ വരാൻ വൈകിയോ
രൂപ : ബ്ലോക്ക് ആയിരുന്നു
ഇത് കേട്ട വിഷ്ണു പതിയെ ബാക്ക് ബെഞ്ചിലിരിക്കുന്ന ആദിയെ നോക്കി
വിഷ്ണു : എന്നാൽ ശെരി ആരു നീ എല്ലാവരെയും കൂട്ടി ക്ലാസ്സിലേക്ക് പൊക്കൊ
ഇത് കേട്ട കുട്ടികൾ എല്ലാംബെഞ്ചിൽ നിന്ന് പതിയെ എഴുനേറ്റു
വിഷ്ണു : രൂപേ താൻ ഇവിടെ നിക്ക് ആദിത്യാ നീയും
പുറത്തേക്കു പോകാൻ ഒരുങ്ങിയ ആദിയോടും രൂപയോടുമായി വിഷ്ണു പറഞ്ഞു
ആദി : ഇങ്ങേർക്കിത് എന്തിന്റെ കേടാ
അജാസ് : നിനക്കെന്തോ പണി വരുന്നുണ്ടെടാ
വിഷ്ണു : എന്താ ഒരു സംസാരം ടാ നിന്നോട് ഞാൻ നിക്കാൻ പറഞ്ഞില്ലല്ലൊ വേഗം പോകാൻ നോക്ക്
വിഷ്ണു അജാസിനോടായി പറഞ്ഞു
അല്പസമയത്തിനുള്ളിൽ തന്നെ ക്ലാസ്സിലെ ബാക്കി കുട്ടികൾ എല്ലാം തന്നെ പുറത്തേക്കു പോയി
വിഷ്ണു : ടാ നീ എന്താ മാറി നിക്കുന്നെ ഇവിടെ വാ