എന്റെ മാത്രം 3
Ente Maathram Part 3 | Author : Ne-ne
[ Previous Part ] [ www.kambistories.com ]
ദിവസങ്ങൾ ഓരോന്നായി കഴിയും തോറും നവീൻ പല്ലവിയുടെ വീട്ടിലെ ഒരംഗത്തെപോലെ തന്നെ ആയി കഴിഞ്ഞിരുന്നു. പല്ലവി എപ്പോഴും കൂടെ തന്നെ ഉള്ളതിനാൽ അമ്മയും അച്ഛനും കൂടെ ഇല്ലാത്തതിന്റെ വിഷമം അവന് കൂടുതലായി അനുഭവപെട്ടതും ഇല്ല. രാവിലെ ഉറക്കം എഴുന്നേറ്റ് നടക്കാൻ പോയി തിരികെ വന്ന് കുളിച്ച് റെഡി ആകുന്ന നവീൻ നേരെ പല്ലവിയുടെ വീട്ടിലേക്ക് പോകും.
അവിടന്ന് കാപ്പി കുടിച്ച് രണ്ടുപേരും കൂടി കോളജിലേക്ക് പോകും. വൈകുന്നേരം തിരിച്ച് വന്നാൽ നവീൻ കൂട്ടുകാരുടെ അടുത്തേക്ക് കുറച്ച് നേരം പോകും. അത് കഴിഞ്ഞ് നേരെ പല്ലവിയുടെ വീട്ടിൽ വരും. പല്ലവി അവനെ കൂടെ ഇരുത്തി പഠിപ്പിക്കും.
ചിലപ്പോഴൊക്കെ നവീൻ രാത്രി സുലജയെ സഹായിക്കാനും അടുക്കളയിൽ കൂടും. പാചകം ഇഷ്ട്ടം ആയതിനാൽ അവധി ദിവസങ്ങളിൽ സുലജയും നവീനും കൂടി എന്തെങ്കിലും പുതിയ ഫുഡുകൾ പരീക്ഷിക്കും. വീട്ടിൽ ഉള്ള സമയങ്ങളിൽ ഒക്കെ അവൻ സുലജയോട് ഓരോന്ന് സംസാരിച്ചും പറഞ്ഞും ഇരിക്കുന്നതിനാൽ അവൾക്കും അവനോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്.
പല്ലവിയുടെ കൂട്ടുകാരൻ എന്നതിലുപരി ഒരു മകനെ പോലെ ആണ് സുലജ ഇപ്പോൾ നിവിനെ കാണുന്നത്.
ഞായറാഴ്ച ദിവസം ആയതിനാൽ അന്ന് നവീൻ പല്ലവിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞ് നവീൻ സുലജയും ആയി സംസാരിച്ചിരിക്കുമ്പോൾ പല്ലവി പെട്ടെന്ന് അവനോടു ചോദിച്ചു.
“നിന്റെ മൊബൈൽ ഇങ്ങു തന്നെ.”
നവീൻ എന്തിനാ എന്ന ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
“കാരണം അറിഞ്ഞാലേ നീ തരുള്ളോ?”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ചിന്തയിൽ നവീൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അവൾക്ക് കൊടുത്തു.
ഇത് കണ്ട സുലജ അവളോട് ചോദിച്ചു.
“നിനക്ക് എന്തിനാ ഇവൻറ് മൊബൈൽ.”
“ഞാൻ ഇവന്റെ മൊബൈൽ എടുക്കുന്നതിന് ഇപ്പോൾ എന്താ?”
അവൾ അതും ചോദിച്ച് കൊണ്ട് പടികൾ കയറി അവളുടെ റൂമിലേക്ക് പോയി.
ചിരിയോടെ സുലജ പറഞ്ഞു.
“വാ തുറന്നാൽ ശബ്ദം പുറത്ത് വരാത്ത പെണ്ണായിരുന്നു. ഇപ്പോൾ കണ്ടില്ലേ.”
“അവൾക്ക് ഇന്നത്തെ ദിവസം എന്തോ പറ്റിയിട്ടുണ്ട്. ഞാൻ എവിടെ വന്നപ്പോൾ മുതൽ അവളെ ശ്രദ്ധിക്കുവാ.”
നവീൻ അതും പറഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവർ സംസാരിച്ച് കൊണ്ടിരുന്ന വിഷയത്തിലേക്ക് തിരികെ വന്നു.
കുറച്ച് നേരം കൂടി സംസാരം തുടർന്നപ്പോൾ അവന് ഉറക്കം വന്ന് തുടങ്ങി. വീട്ടിൽ ഉള്ള ദിവസം ഒരു ഉച്ച ഉറക്കം അവന് പതിവുള്ളതാണ്.
“ഞാൻ പോകുന്ന ആന്റി. കുറച്ച് നേരം കിടക്കട്ടെ.”