തേർഡ് സേം എക്സാം കഴിഞ്ഞു. പല്ലവി കൂടെ ഇരുത്തി തന്നെ പഠിപ്പിച്ചത് കൊണ്ട് നവീന് എക്സാം നല്ല എളുപ്പം ആയിരുന്നു. എക്സാം കഴിഞ്ഞ് കിട്ടിയ ഒരു ബ്രേക്കിന് നവീൻ പാലക്കാട് തറവാട്ടിൽ പോയിട്ട് വന്നത് അച്ഛനിൽ നിന്നും ബുള്ളറ്റ് ബാക്കി തരാം എന്ന സമ്മതത്തോടെ ആയിരുന്നു.എന്നാൽ ഈ കാര്യം അവൻ പല്ലവിയോട് പറഞ്ഞതെ ഇല്ല. അവൾക്ക് അത് ഒരു സർപ്രൈസ് ആയി അവൻ മാറ്റി വച്ചു.
രാവിലെ കോളജിലേക്ക് പോകുമ്പോൾ നവീൻ അതീവ സന്തോഷത്തിൽ ആയിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ബുള്ളറ്റ് തരാമെന്നാണ് ഷോറൂമിൽ നിന്നും അറിയിച്ചിരിക്കുന്നത്.
ബസിൽ പുറത്തേക്ക് നോക്കി ഇരുന്ന് ചിരിക്കുന്ന നവീനെ കണ്ട് അവന്റെ അടുത്ത് ഇരുന്ന പല്ലവി ചോദിച്ചു.
“എന്താടാ ഇരുന്ന് ചിരിക്കുന്നെ..”
അവൻ തല ചരിച്ച് അവളെ നോക്കി പറഞ്ഞു.
“ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോൾ ചിരിച്ചതാ..”
“എന്ത് ആലോചിച്ചപ്പോൾ?”
“അത്.. നാളെ തൊട്ട് ഞാനും നീയും ഇങ്ങനെ അടുത്തടുത്ത് ഇരുന്ന് യാത്ര ചെയ്യില്ലായിരിക്കും.”
അവൾ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെന്തേ?”
“എനിക്ക് ഒരു കാമുകിയെ കിട്ടാൻ പോകുന്നു. ഇനി അവളുടെ കൂടെ ആയിരിക്കും ഞാൻ.”
അത് കേട്ടപ്പോൾ അവളുടെ മുഖം അങ്ങ് മങ്ങി.
“ഓ, അർച്ചന ആയിരിക്കും.”
“എന്റെ പൊന്നോ. അർച്ചനയും കിർച്ചനയും ഒന്നും അല്ല. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. അത് ഓർത്ത് ചിരിച്ചതാ.”
“എന്ത് സർപ്രൈസ്?”
അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
“അതൊക്കെ ഉണ്ട്. ഇന്ന് വൈകുന്നേരം വരെ ഒന്ന് നീ കാത്തിരിക്ക്.”
അപ്പോഴേക്കും അവർ കോളജിനു മുന്നിൽ എത്തിയിരുന്നു. ബസ് ഇറങ്ങി അവൻ കൂട്ടുകാരോടൊപ്പം പോയതിനാൽ അവൾക്ക് പിന്നെ അതെ കുറിച്ച് ഒന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല.
ഫസ്റ്റ് പിരിയഡ് കഴിഞ്ഞപ്പോൾ ആണ് ഇന്ന് ഉച്ചവരെ ക്ലാസ് ഉള്ളു എന്ന നോട്ടീസ് വന്നത്. ഉച്ചക്ക് ഷോറൂമിൽ പോയി ബെൽറ്റ് എടുത്ത് വൈകുന്നേരം കോളേജിൽ വന്ന് പല്ലവിയെയും കൂട്ടികൊണ്ട് പോകാം എന്നായിരുന്നു നവീന്റെ പ്ലാൻ. അതിനി എന്തായാലും നടക്കില്ല എന്ന് അവനു മനസിലായി.
ബുള്ളെറ്റുമായി അവളുടെ മുന്നിൽ വന്ന് നിൽക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം. അത് കൊണ്ട് തന്നെ അവളെ ഷോറൂമിലേക്ക് കൊണ്ട് പോകാൻ അവനു തോന്നിയതും ഇല്ല.
ഉച്ചക്ക് ക്ലാസ് കഴിഞ്ഞതും നവീൻ പല്ലവിയുടെ അടുത്ത് ചെന്ന് പറഞ്ഞു.
“നീ വീട്ടിലേക്ക് പൊയ്ക്കോ. ഞാൻ വൈകുന്നേരം അങ്ങ് വരാതെ ഉള്ളു.”
“നീ എവിടെ പോകുന്നു?”
വായിൽ തോന്നിയ കള്ളം അവൻ അങ്ങ് പറഞ്ഞു.
“sfi യുടെ യൂണിറ്റ് മീറ്റിംഗ് ഉണ്ട്.”
“എന്നാൽ ഞാൻ വെയിറ്റ് ചെയ്യാം. വൈകിട്ട് നമുക്ക് ഒരുമിച്ച് പോകാം.”
“ഇല്ലടി.. മീറ്റിങ് കഴിഞ്ഞ് കുറച്ച് പരിപാടികൾ ഉണ്ട്. കൊടി കെട്ടാനൊക്കെ പോകണം. ഒരുപാട് ലേറ്റ് ആകും. നീ പൊയ്ക്കോ.”
കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൻ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
വൈകുന്നേരം പല്ലവി ചായയും കുടിച്ച് ടെറസിൽ ഇരിക്കുമ്പോൾ ആണ് ഗേറ്റും കടന്ന് ഒരു ബുള്ളെറ്റ് മുറ്റത്ത് വന്ന് നിന്നത് കണ്ടത്. ആദ്യം ആരാണെന്ന് അവൾക്ക് മനസിലായില്ല. അവൾ എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ആണ് നവീൻ ആണെന്ന് മനസിലായത്.
എന്റെ മാത്രം 3 [ ne-na ]
Posted by