ഒന്ന് ചിരിച്ച ശേഷം അവൻ പറഞ്ഞു.
“നാളെ തൊട്ട് ബൈക്കിൽ കോളേജിൽ പോകാല്ലോ നമുക്ക്.”
അവൾ ബെഡിലേക്ക് ഇരുന്നു.
“ബൈക്കിൽ പെട്രോൾ അടിക്കുന്നത് നീ ആണ് കേട്ടോ.”
അവൻ പറഞ്ഞത് കേട്ട് മുഖത്ത് പുച്ഛം നിറച്ച് അവൾ പറഞ്ഞു.
“അയ്യടാ. കൊള്ളാല്ലോ നീ.”
“മുന്നാറിൽ ചോക്ലേറ്റ് ഫാക്ടറിയും, തേയിലത്തോട്ടവും, ഒരു വീടും ഒക്കെ ഉള്ള നിനക്ക് പെട്രോൾ അടിക്കാൻ പൈസ തരാനാണോ പാട്.”
“ഓ, ഞാൻ പൈസ തന്നോളം.. പോരെ?”
അവളുടെ മുഖത്തേക്ക് കിടന്ന മുടി മാറ്റി ഇട്ട് കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതാടി കൊരങ്ങി.. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട്.”
അവൾ അവന്റെ മുഖത്തേക്ക് നോക്കി.
“എന്താടാ?”
“ചോക്ലേറ്റ് ഫാക്ടറി ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ. നീ എനിക്ക് ഇതുവരെ ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി തന്നിട്ടുണ്ടോ?”
കുസൃതി നിറഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു.
“ഞാൻ വാങ്ങി തന്നിട്ടില്ലെങ്കിൽ എന്താ, നിന്നെ കൊണ്ട് വാങ്ങിപ്പിച്ച് ഞാൻ കഴിക്കാറില്ലേ?”
“ഇനി തൊട്ട് ഞാൻ വാങ്ങി തരൂല്ല.”
അവൾ രണ്ടു കൈയും കൊണ്ട് അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു.
“വാങ്ങി തരില്ലെടാ നീ?”
പെട്ടെന്നാണ് സുലജയുടെ ശബ്ദം അവർ കേട്ടത്.
“മോളെ നീ കുളിക്കാൻ കയറിയോ?”
“ഇല്ലമ്മാ..”
അവളുടെ മുഖത്ത് ഭയം നിറയുന്നത് അവൻ കണ്ടു.
ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.
“അമ്മ ഇവിടേക്ക് വരുവാടാ.. നിന്നെ ഇപ്പോൾ റൂമിൽ കണ്ടാൽ..”
അവളുടെ മുഖത്ത് നിറഞ്ഞ ഭയം അവനിലും ഭയം ഉളവാക്കി.
ടെറസ് ചാടി ആണ് വന്നത്. ഇറങ്ങി ടെറസിലേക്ക് ഓടിയാൽ അമ്മ കാണാനും ചാൻസ് ഉണ്ട്.
“നീ ബാത്റൂമിലേക്ക് കയറ്.”
അവൾ അവനെ പിടിച്ച് ബാത്റൂമിലേക്ക് തള്ളി. വേറെ ഒന്നും ചിന്തിക്കാനും അവനു കഴിഞ്ഞില്ല.
അവൻ ബാത്റൂമിലേക്ക് കയറിയതും പല്ലവി ബാത്രൂമിന്റെ ഡോർ ചാരി.
അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത പേടി കടന്ന് കൂടി. തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ പല്ലവിയുടെ മുഖത്ത് നിറഞ്ഞ ഭയം ആണ് അവനെയും പേടിപ്പിച്ചത്.
എന്റെ മാത്രം 3 [ ne-na ]
Posted by