പുറത്ത് പല്ലവിയും അമ്മയും സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നും അവനു വ്യക്തമാകുന്നില്ല.
കുറച്ച് കഴിഞ്ഞപ്പോൾ പല്ലവി ഒരു തോർത്തുമായി ഡോർ തുറന്ന് അകത്തേക്ക് കയറി. കയറിയ ഉടനെ അമ്മ പുറത്ത് ഉണ്ടെന്ന് അവൾ അവനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
ഡോർ അടച്ച അവൾ അവന്റെ അടുത്ത് വന്ന് ചെവിയിൽ പറഞ്ഞു.
“അമ്മ റൂമിൽ തന്നെ ഇരിക്കയാ, ഞാൻ കുളിച്ചില്ലേൽ അമ്മയ്ക്ക് സംശയം ആകും.”
അവൻ ഒരു ഞെട്ടലോടെ ശബ്ദം വളരെ താഴ്ത്തി ചോദിച്ചു.
“നീ കുളിക്കാൻ പോകയാണോ?”
“മ്മ്.. നീ ആ മൂലയിൽ ഭിത്തിയിലേക്ക് നോക്കി തിരിഞ്ഞ് നിൽക്ക്.. ഞാൻ പറയുന്നവരെ തിരിഞ്ഞ് നോക്കരുത്.”
അവളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഭയം അവനു വ്യക്തമായും മനസിലായി.
നവീൻ തിരിഞ്ഞ് മൂലയിലേക്ക് പോയി ഭിത്തിയോട് ചേർന്ന് നിന്നു.
പിന്നിൽ നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല. പല്ലവി വസ്ത്രം അഴിക്കുവാനോ?.. അവൾ പൂർണ നഗ്ന ആണോ ഇപ്പോൾ?.. എന്ത് ധൈര്യത്തിൽ ആണ് അവൾ ഇത് ചെയ്യുന്നത്?.. ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ അവന്റെ മനസിലൂടെ ഓടി മറഞ്ഞു.
പെട്ടെന്നാണ് ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവന്റെ ചെവികളിൽ എത്തിയത്. പല്ലവി കുളിച്ചു തുടങ്ങിയിരിക്കുന്നു. അവൾ ഇപ്പോൾ നഗ്ന ആണ്..
താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി ആയ പെൺകുട്ടി, അവളോട് ഒന്ന് മിണ്ടുവാനും അടുപ്പം സ്ഥാപിക്കുവാനും ആഗ്രഹിച്ച് നടക്കുന്ന ഒരുപാട് പേരുണ്ട് കോളേജിൽ. പക്ഷെ അവൾ ഏറ്റവും അധികം സ്നേഹിക്കുന്നതും എന്തിനും ഉള്ള സ്വാതന്ത്രം തന്നിട്ടുള്ളതും എനിക്ക് മാത്രം ആണ്. അവളുടെ ശരീരത്ത് എവിടെ വേണമെങ്കിലും സ്പർശിക്കുവാനുള്ള അനുവാദം അവൾ നൽകിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല.. എന്നോടുള്ള സ്നേഹം കൊണ്ട് വിശ്വാസം കൊണ്ട്.. അങ്ങനെയുള്ള പല്ലവിയാണ് നഗ്നയായി തൊട്ട് പിറകിൽ നിൽക്കുന്നത്.
അവന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ട്. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ഹൃദയമിടുപ്പ് ഉയർന്നു. ഒന്ന് തിരിഞ്ഞാൽ അവളുടെ നഗ്നത കാണാം. വേണ്ട, അങ്ങനെ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അവൾ എത്രയും നാൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് എന്ത് വിലയാണുള്ളത്.
അവൻ കണ്ണുകൾ ഒന്ന് കൂടി ഇറുക്കി അടച്ചു. മനസിനെ ഒന്ന് കൂടി കഠിനമാക്കി. കുറച്ച് സമയം കൂടി കടന്ന് പോയപ്പോൾ ഷവറിൽ നിന്നും വെള്ളം വീഴുന്ന ഒച്ച നിന്നു.
എന്താണ് പിന്നിൽ സംഭവിക്കുന്നത് എന്ന് അറിയാൻ അവൻ കാത് കൂർപ്പിച്ചു. പെട്ടെന്നാണ് അവളുടെ നിശ്വാസം അവന്റെ ചെവിയിൽ പതിച്ചത്.
“തിരിയാടാ?”
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും അവൻ പല്ലവി പറഞ്ഞത് അനുസരിച്ച് അവൾക്ക് നേരെ തിരിഞ്ഞ് നിന്നു.
വീണ്ടും അവളുടെ പതിഞ്ഞ സ്വരം.
“കണ്ണ് തുറക്കടാ..”
അവൻ സാവധാനം കണ്ണുകൾ തുറന്നപ്പോൾ ഒരു ചിരിയോടു കൂടി മുന്നിൽ നിൽക്കുന്ന പല്ലവിയെ ആണ് കണ്ടത്. ബാത്റൂമിലേക്ക് കയറി വന്നപ്പോൾ ഇട്ടിരുന്ന അതെ വസ്ത്രം തന്നെയാണ് അവൾ ധരിച്ചിരിക്കുന്നത്. മുടിയൊന്നും ഒരു തുള്ളിപോലും നനഞ്ഞിട്ടില്ല.
എന്താ സംഭവം എന്നറിയാതെ അവൻ കണ്ണും മിഴിച്ച് നിൽക്കുമ്പോൾ ഒരു പൊട്ടിച്ചിരിയുടെ അവൾ പറഞ്ഞു.
എന്റെ മാത്രം 3 [ ne-na ]
Posted by