“എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ. നമുക്ക് പോകണ്ടേ?”
“നിന്നെ ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്.”
അവളുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു. മറുപടി ഒന്നും നൽകാതെ ഒരു ചിരി മാത്രം അവൾ അവനു സമ്മാനിച്ചു.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോൾ പല്ലവി അവന്റെ തോളിൽ കൈ താങ്ങി പിന്നിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ വൻസൈഡ് കാലിട്ടാണ് അവൾ ഇരുന്നത്.
അവർ ഇരുപേരും ബൈക്കിൽ പോകുന്നത് ഒരു ചെറുചിരിയോടെ സുലജ നോക്കി നിന്നു.
നവീന്റെ തോളിൽ കൈ അമർത്തികൊണ്ട് പല്ലവി ചോദിച്ചു.
“നീ ആരെയെങ്കിലും ഈ ബൈക്കിനു പിന്നിൽ കയറ്റിയിരുന്നോ?”
“ഇല്ല, ആദ്യം കയറ്റുന്നത് നിന്നെ ആണ്.”
ചിരിയോടെ അവൾ പറഞ്ഞു.
“നന്നായി..അല്ലേൽ കൊന്നേനെ നിന്നെ ഞാൻ.”
അത് കേട്ട് അവന്റെ ചുണ്ടിലും ഒരു ചിരി മിന്നി മറഞ്ഞു. പല്ലവിയ്ക്ക് ഇപ്പോൾ തന്റെ കാര്യത്തിൽ പൊസ്സസ്സീവിനസ് കൂടി വരുന്നുണ്ട് എന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവൻ അതിൽ സന്തുഷ്ടനും ആയിരുന്നു. ഇഷ്ട്ടം കൂടുമ്പോൾ അല്ലെ പൊസ്സസ്സീവീനസും ഉണ്ടാകുന്നത്.
“ഡാ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
“എന്താ?”
“ബാത്റൂമിൽ വച്ച് നിനക്ക് എന്നെ തിരിഞ്ഞ് നോക്കണം എന്ന് തോന്നിയിരുന്നോ?”
“ഞാൻ കള്ളം പറയാനോ, സത്യം പറയാനോ?”
“നീ എന്നോട് എന്തായാലും കള്ളം പറയേണ്ട കാര്യം ഇല്ലല്ലോ. അത് കൊണ്ട് സത്യം തന്നെ പറഞ്ഞോ.”
“എനിക്കും വികാരങ്ങൾ ഇല്ലേ. തിരിഞ്ഞ് നോക്കണമെന്നൊക്കെ ഉണ്ടായിരുന്നു.”
പല്ലവിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
“എന്നിട്ടെന്താ നീ തിരിഞ്ഞ് നോക്കാഞ്ഞത്?”
“തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ നിനക്ക് എന്നിൽ ഉണ്ടായിരുന്ന വിശ്വാസം അവിടെ തീരില്ലായിരുന്നോ. അത് കൊണ്ട് ഞാൻ എന്റെ വികാരത്തെ പിടിച്ച് നിർത്തി.”
പല്ലവി കുസൃതി നിറഞ്ഞ മുഖത്തോടെ നിവിന്റെ വയറ്റിൽ കൈ കൊണ്ട് ചുറ്റിപ്പിടിച്ച് അവനോടു ചേർന്നിരുന്നു. എന്നിട്ട് അവളുടെ താടിയെല്ല് അവന്റെ തോളിൽ അമർത്തി. അവളുടെ മുലകൾ പൂർണമായും ഇപ്പോൾ അവന്റെ പിന്നിൽ അമർന്നിരുന്നു.
അവളുടെ ചൂട് നിശ്വാസം അവന്റെ ചെവിയിൽ പതിച്ചു.
“ഇപ്പോൾ നിനക്ക് വികാരം തോന്നുന്നുണ്ടോ?”
അവൻ വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു.
“പല്ലവി…”
അവൾ മറുപടിയായി ഈണത്തിൽ മൂളി.
“നീ എന്താടി ഇങ്ങനെ കാണിക്കുന്നെ?”
“നാളെ മുതൽ നമ്മൾ ബൈക്കിൽ ഒരുമിച്ചാ കോളേജിൽ പോകുന്നെ. ഇവിടന്ന് അവിടം വരെ ദിവസേന ഒരു അന്യയെ പോലെ ഡിസ്റ്റൻസ് ഇട്ട് ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. ഇപ്പോൾ ഞാൻ ഇങ്ങനെ ഇരിക്കുന്നത് നിന്നിൽ കുറച്ച് അസ്വസ്ഥത ഉണ്ടാക്കും. പക്ഷെ സ്ഥിരം ആകുമ്പോൾ നിന്റെ മനസിലെ ചീത്ത ചിന്തകൾ ഒക്കെ അങ്ങ് ഇല്ലാതായിക്കൊള്ളും.”