എന്റെ മാത്രം 3 [ ne-na ]

Posted by

അവിടെ നിന്നും ബൈക്കിൽ ഒരു മിനിറ്റ് ദൂരത്തെ യാത്രയെ ഇല്ലായിരുന്നു ബീച്ചിലേക്ക്.
ബൈക്കിൽ നിന്നും ഇറങ്ങി കടൽ തീരത്തേക്ക് നടക്കുമ്പോൾ നവീൻ പറഞ്ഞു.
“കടലിൽ ഇറങ്ങണമെന്നൊന്നും പറയരുത്. എനിക്കിനി നനയാനൊന്നും വയ്യ.”
അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് അവൾ പറഞ്ഞു.
“ഏയ്. വേണ്ടടാ.. നമുക്ക് കുറച്ച് നേരം കടൽ കണ്ട് ഈ മണലിൽ ഇരുന്നാൽ മാത്രം മതി.”
വർകിങ്ഡേ ആയതിനാൽ ബീച്ചിൽ തിരക്ക് നന്നേ കുറവായിരുന്നു.
ആളൊഴിഞ്ഞ ഒരിടത്ത് അവർ രണ്ടുപേരും ഇരുന്നു. അവൾ ഒന്നും മിണ്ടിയതേ ഇല്ല. അവന്റെ തോളിൽ തല ചേർത്തിരുന്ന് കടലിലേക്ക് തന്നെ നോക്കി ഇരുന്നു. അവൾ അത് ആസ്വദിക്കുന്നുണ്ട് എന്ന് മനസിലായതിനാൽ നവീൻ അവളെ ശല്യപെടുത്താനും പോയില്ല.
സൂര്യൻ അസ്തമിച്ച് ഇരുട്ട് വീണു തുടങ്ങിയപ്പോഴേക്കും ഓരോരുത്തരായി അവിടം വിട്ട് തുടങ്ങി.
അവളുടെ തലയിലൂടെ വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു.
“അതെ, നമുക്ക് പോകണ്ടേ?”
അപ്പോഴാണ് അവളും സമയം ഒരുപാട് ആയാലൊന്ന് ആലോചിക്കുന്നത്.
“വാ, പോകാം.”
നവീൻ എഴുന്നേറ്റിട്ട് അവൾക്ക് നേരെ കൈ നീട്ടി. അവന്റെ കൈയിൽ പിടിച്ച് അവളും എഴുന്നേറ്റു.
നടന്ന് തുടങ്ങിയപ്പോഴാണ് അവളുടെ പിന്നിൽ പാവാടയിൽ മണൽ പറ്റിപ്പിടിച്ച് ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.
“പല്ലവി, ഒന്ന് നിന്നെ..”
അവൾ നിന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.
“നിന്റെ ബാക്കിൽ മൊത്തം മണൽ.”
അവൻ കൈ കൊണ്ട് അവളുടെ പാവാടയിൽ പറ്റിപ്പിടിച്ച് ഇരുന്ന മണൽ തട്ടിക്കളഞ്ഞു.
കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
“മണൽ തട്ടിക്കളയുന്നു എന്നും പറഞ്ഞു എന്റെ ചന്തിയിൽ തൊടുവാണല്ലേടാ.”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ചുണ്ടിലെ ചിരി ഒളിപ്പിക്കാതെ തന്നെ അവൾ പറഞ്ഞു.
“അവസരം കിട്ടുമ്പോൾ ഒക്കെ എന്റെ ചന്തിയിൽ നോക്കി സൂപ്പർ ഷെയ്പ്പ് ആണെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ കിട്ടിയ അവസരം അങ്ങ് മുതലാക്കി ചെറുക്കൻ.”
അവൻ ചുറ്റും ഒന്ന് നോക്കി. അടുത്ത് ഒന്നും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പല്ലവിയോട് ചേർന്ന് നിന്ന് അവളുടെ ചന്തിയിലെ മൃദുലമായ മാംസത്തിൽ അഞ്ചു വിരലുകൾ കൊണ്ടും ഞെരിച്ച് കൊണ്ട് പറഞ്ഞു.
“എനിക്ക് നിന്റെ ചന്തിയിൽ പിടിക്കണമെങ്കിൽ അവസരം ഒന്നും ഉണ്ടാക്കേണ്ടതില്ല. തോന്നുമ്പോൾ ഇങ്ങനെ അങ്ങ് പിടിക്കും ഞാൻ.”
അവൾ മുന്നോട്ട് ചാടി ചന്തി തടവിക്കൊണ്ട് പറഞ്ഞു.
“എനിക്ക് ശരിക്കും വേദനിച്ചു ചെറുക്കാ.”
ചിരിയോടെ അവൻ ചോദിച്ചു.
“അച്ചോടാ.. എന്റെ കൊച്ചിന് വേദനിച്ചോ.”
അവൾ ചുണ്ടു കൊണ്ട് അവനെ ഗോഷ്ഠി കാണിച്ച ശേഷം മുന്നോട്ട് നടന്നു.
അവൻ പെട്ടെന്ന് മുന്നോട്ട് നടന്ന് ചെന്ന് അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി മുന്നോട്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *