“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”
“എന്താ.. നീ ചോദിക്ക്.”
“നിനക്ക് അർച്ചനയോടു പ്രേമം വല്ലോം തോന്നുന്നുണ്ടോ? സത്യമേ പറയാവു.”
തെല്ലൊന്ന് ആലോചിച്ച ശേഷം അവൻ പറഞ്ഞു.
“അങ്ങനെ ഒരു ഫീലിംഗ് എനിക്ക് തോന്നിട്ടില്ല.”
അവൾ തല ഉയർത്തി.
“പിന്നെ എന്തിനാ നീ അവൾ കൊഞ്ചി കുഴയുമ്പോൾ അതിനൊത്ത് നിൽക്കുന്നത്?”
“ഡി.. അത് ഒരു തമാശക്ക് ഞാൻ..”
അവൻ പറഞ്ഞ് പൂർത്തിയാക്കുന്നെന് മുൻപ് തന്നെ അവൾ ചോദിച്ചു.
“ഞാൻ മുൻപ് ഒരിക്കൽ നിന്നോട് ചോദിച്ച കാര്യം തന്നെ ആണ്. എങ്കിലും ഇപ്പോൾ ഒന്നും കൂടി ചോദിക്കുവാണ്..”
അവൻ എന്താ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“ഒരുത്തൻ ഇതേപോലെ എന്നോട് ഇഷ്ട്ടമാണെന്നുള്ള രീതിയിൽ പെരുമാറുന്നു. ഞാനും അവനോട് അതേപോലെ കൊഞ്ചി കൊഴയാൻ നിന്നാൽ നിനക്ക് ഇഷ്ടപ്പെടുമോ?”
നവീൻ ഒന്ന് ആലോചിക്കപോലും ചെയ്യാതെ പറഞ്ഞു.
“ഇഷ്ടപ്പെടില്ല..”
“എനിക്കും അതെ പോസെസ്സിവിനസ്സ് അല്ലേടാ നിന്നോടും ഉള്ളത്.. നീ വേറെ ഏതെങ്കിലും പെണ്ണിനോട് മിണ്ടുന്നതിന് ഞാൻ നിന്നോട് അടി കൂടിയിട്ടുണ്ടോ?.. അപ്പോഴെങ്കിലും ഓരോ തവണ ഞാൻ അർച്ചനയുടെ കാര്യത്തിൽ ഇറിറ്റേറ്റ് ആകുമ്പോഴും നിനക്ക് ഒന്ന് ചിന്തിച്ചൂടെ എനിക്ക് എന്ത് കൊണ്ടാ ദേഷ്യം വരുന്നതെന്ന്.”
തെറ്റ് മനസിലായ പോലെ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
“ഞാൻ ഒരാളോട് അടുപ്പം കാണിച്ചാലും നിനക്ക് ഇതേ ദേഷ്യം വരും. കാരണം ഞാനും നീയും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പൊസ്സസ്സീവ് ആണ്. അത് വേറെ ഒന്നും കൊണ്ടല്ല നമുക്ക് ഇടയിലെ സ്നേഹം കാരണം ആണ്.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“എനിക്കും നിനക്കും ഇടയിൽ ഒരു പെൺകുട്ടി വന്നു കയറിയാൽ നിനക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞ് പോകുമോ എന്നുള്ള പേടി എനിക്ക് ശരിക്കും ഉണ്ട്. കാരണം നീ വന്ന ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിച്ച് തുടങ്ങിയത്.. നീ ആണ് എന്റെ ഹാപ്പിനെസ്സ്.. അതുകൊണ്ട് തന്നെയാണ് നമുക്ക് ഇടയിൽ ഒരു പെൺകുട്ടി വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതും.
പക്ഷെ… നിനക്ക് ഒരു പെൺകുട്ടിയോട് ആത്മാർഥമായ ഇഷ്ട്ടം തോന്നിയാൽ ഞാൻ ഒരിക്കലും എതിര് നിൽക്കില്ല.”
നവീൻ പല്ലവിയുടെ കൈ വെള്ളയിൽ തന്റെ കരം അമർത്തികൊണ്ട് പറഞ്ഞു.
“ഞാൻ അർച്ചനയോടു കാണിക്കുന്ന അടുപ്പം അങ്ങ് നിർത്തിയേക്കാം. അതേപോലെ തന്നെ മറ്റാരോടും ഇങ്ങനെ ഫ്ളാർട്ടിങ്ങിനും പോകില്ല. മതിയോ?”
പല്ലവിയുടെ ചുണ്ടിന്റെ കോണിൽ എവിടയോ ഒരു ചിരി വിടർന്നു.
“ഞാൻ പ്രോമിസ്സ് ഒക്കെ തന്നതല്ലേ. നല്ലപോലെ ഒന്ന് ചിരിക്കടി.”
അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയിൽ നുള്ളി.
അപ്പോഴാണ് അമലും സന്ദീപും അവിടേക്ക് വന്നത്.
എന്റെ മാത്രം 3 [ ne-na ]
Posted by