അവൾ ചിരിയോടു കൂടി കൈ അവന്റെ കഴുത്തിൽ നിന്നും മാറ്റി.
അവളെ വയറ്റിൽ നിന്നും തള്ളി ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“നല്ല ഭാരം ആണല്ലോടി നിനക്ക്.”
അവൾ അവന്റെ അടുത്തായി ചിരിച്ചുകൊണ്ട് കിടന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് അവൾ ചുരിദാർ ടോപ് മാത്രം ആണ് ഇട്ടേക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചത്. കാലുകൾ നഗ്നമാണ്.
“പാവാട എടുത്ത് ഇടടി.. ഇനി ഞാൻ വല്ലോം കണ്ടിട്ട് വേണം വീണ്ടും എന്റെ കൊങ്ങക്ക് പിടിക്കാൻ.”
അവൾ പുച്ഛത്തോടെ പറഞ്ഞു.
“പാന്റി ഇട്ടിട്ടുണ്ട് ഞാൻ.”
“പാന്റി ഞാൻ കണ്ടാൽ കുഴപ്പമില്ലേ അപ്പോൾ.”
ചുണ്ടു മലത്തികൊണ്ട് അവൾ പറഞ്ഞു.
“നീ താഴേക്ക് നോക്കാതിരുന്നാൽ മതി.”
“നാണം ഇല്ലാത്ത ജന്തു.”
കുസൃതി നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.
“ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിന്റെ അടുത്ത് മാത്രം എനിക്ക് ഇത്തിരി നാണം കുറവാ.”
അവൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
“അർച്ചന നിനക്ക് പിന്നെ മെസ്സേജ് വല്ലോം അയച്ചോ?”
“ഇല്ലടി..”
“നിന്റെ ഫോൺ ഇങ്ങു താ.”
നവീൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവൾക്ക് കൊടുത്തു.
പല്ലവി അർച്ചയുടെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം ചോദിച്ചു.
“ഞാൻ ഇവളെ ബ്ലോക്ക് ചെയ്യട്ടെ.”
“ഒടുക്കത്തെ ശത്രുത ആണല്ലോടി നിനക്ക് അവളോട്.”
പുച്ഛത്തോടെ അവൾ പറഞ്ഞു.
“ഇവൾ ഇന്ന് എന്നോട് ചോദിച്ച കേട്ടില്ലേ?.. ബുള്ളറ്റിൽ കയറ്റി കറക്കാൻ കൊണ്ട് പോകണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണോന്ന്.. പിന്നെ ഞാൻ അല്ലാതെ വേറെ ആരാ അത് തീരുമാനിക്കുന്നെ?”
നവീൻ ചെറു ചിരിയോടെ തൊഴുതോണ്ട് പറഞ്ഞു.
“നീ ബ്ലോക്ക് ചെയ്തേക്ക്. ഈ പ്രശ്നം ഇവിടെ കൊണ്ട് തീരട്ടെ.”
പല്ലവി ഒരു ജേതാവിന്റെ ചിരിയോടെ പല്ലവിയെ ബ്ലോക്ക് ചെയ്തിട്ട് മൊബൈൽ അവന്റെയിൽ കൊടുത്തു.
നവീൻ മൊബൈൽ ബെഡിലേക്ക് ഇട്ട് കൈ ഓടിച്ചപ്പോൾ ആണ് എന്തോ ഒന്ന് വിരലിൽ കുടുങ്ങിയത്. അവൻ കൈ ഉയർത്തി. നോക്കുമ്പോൾ പല്ലവിയുടെ പാന്റി.
നവീൻ ചെറു ചിരിയോടെ പല്ലവിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ജാള്യത മിന്നി മറയുന്നുണ്ട്.
“ഇന്ന് മൊത്തം ഇട്ടതാ.. അത് മൊത്തം അഴുക്കാ. താഴെ ഇടെടാ.”
ചെറിയൊരു അപേക്ഷ അവളുടെ സ്വരത്തിൽ നിഴലിച്ചതിനാൽ അവൻ അവളെ കൂടുതൽ കളിയാക്കാൻ നിൽക്കാതെ പാന്റി താഴേക്കിട്ടു.
പെട്ടെന്നാണ് സുലജയുടെ വിളി താഴെ നിന്നും കേട്ടത്.
“രണ്ടിന്റെയും പിണക്കം ഒക്കെ കഴിഞ്ഞെങ്കിൽ കഴിക്കാൻ വന്നേ.”
പല്ലവി പെട്ടെന്ന് തന്നെ വിളിച്ച് പറഞ്ഞു.
“ദാ വരുന്നമ്മേ..”
അവൾ പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് പാവാട കൈയിൽ എടുത്തു.
അപ്പോഴാണ് തന്നെ നോക്കി ഇരിക്കുന്ന നവീൻ അവൾ ശ്രദ്ധിച്ചത്. അവൾ അവനെ നോക്കി പിരികം മുകളിലേക്ക് ഉയർത്തി.
എന്റെ മാത്രം 3 [ ne-na ]
Posted by