അത് പറയുമ്പോൾ അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിക്ക് വരെ പ്രത്യേക ഭംഗി ഉണ്ടായിരുന്നു എന്ന് അവനു തോന്നിപ്പോയി.
പല്ലവിയ്ക്ക് ആദ്യമായി കൊടുക്കുന്ന ചുംബനം. പട പട മിടിക്കുന്ന ഹൃദയത്തോടെ അവൻ ചുണ്ട് അവളുടെ കവിളിൽ അടുപ്പിച്ചു. മൃദുലമായ തണുത്ത കവിൾ. നിറഞ്ഞ മനസോടെ അവൻ ചുണ്ട് അവളുടെ കവിളിൽ നിന്നും വേർപെടുത്തി.
നനുത്ത ശബ്ദത്തിൽ അവൾ പറഞ്ഞു.
“എനിക്ക് ഒരാളിൽ നിന്നും കിട്ടുന്ന ആദ്യത്തെ കിസ്.”
“അതും ഞാൻ ആണല്ലേ ആദ്യം.”
അവന്റെ തുടയിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു.
“ഞാൻ നാട്ടിൽ മൊത്തം എനിക്ക് ആരേലും ഒരു ഉമ്മ താ എന്നും പറഞ്ഞ് നടക്കുകയല്ലായിരുന്നു.”
നവീൻ ഒരു ചെറു ചിരിയോടെ അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.
കുറച്ച് നേരം കൂടി അവർ സംസാരിച്ചിരുന്ന ശേഷം പല്ലവി അവളുടെ വീട്ടിലേക്ക് പോയി.
വിഷമം മാറിയതിനാൽ വൈകുന്നേരം അവൻ കൂട്ടുകാർക്കൊപ്പം ജംഗ്ഷനിൽ പോയി. രാത്രി തിരികെ എത്തിയ അവൻ പല്ലവിയുടെ വീട്ടിൽ പോയി ആഹാരം കഴിച്ച ശേഷം ആണ് റൂമിൽ കയറിയത്.
കുറച്ച് നേരം മൊബൈലിൽ നോക്കി ഇരുന്ന അവൻ പതിവ് സമയം ആയപ്പോൾ പല്ലവിയെ വിളിച്ചു.
പക്ഷെ എന്നും ആദ്യത്തെ ബെല്ലിൽ തന്നെ കാൾ എടുക്കുന്ന അവൾ ഇന്ന് ഫോൺ എടുത്തില്ല.
അവൻ ജനലിൽ കൂടി വെളിയിലേക്ക് നോക്കി. പല്ലവിയുടെ റൂമിൽ ലൈറ്റ് കിടപ്പുണ്ട്.
ചിലപ്പോൾ അമ്മയുടെ അടുത്ത് ആയിരിക്കും എന്ന ചിന്തയിൽ അവൻ കിടക്കുമ്പോൾ അവളുടെ കാൾ തിരികെ എത്തി.
നവീൻ – എവിടെ ആയിരുന്നു നീ?
പല്ലവി – സോറി ഡാ.. പാഡ് വയ്ക്കാൻ ബാത്റൂമിൽ പോയേക്കുവായിരുന്നു.
നവീൻ – പീരിയഡ്സ് ആയോ?
പല്ലവി – അഹ്, ബ്ലീഡിങ് തുടങ്ങി.
നവീൻ – നീ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ.
പല്ലവി – ഏയ്.. എനിക്ക് ഇപ്പോഴൊന്നും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
നവീൻ – വേദന ഉണ്ടോ?
പല്ലവി – നല്ല വയർ വേദന ഉണ്ട്.. കാലും കഴക്കുന്നു.
നവീൻ – ഞാൻ വന്ന് കാല് തടവി തരട്ടെ?
ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
നവീൻ – എന്താ നീ ചിരിക്കുന്നെ?
പല്ലവി – ഒരു കാമുകനെ പോലെ ആണല്ലോ സംസാരം.
നവീൻ – കാമുകന് മാത്രേ ഇതൊക്കെ ചെയ്യാവു എന്നുണ്ടോ?
പല്ലവി – അങ്ങനില്ല..
നവീൻ – പിന്നെന്തേ?
പല്ലവി – നിന്നോട് സംസാരിച്ച് ജയിക്കാൻ പറ്റില്ല. എന്നെ വിട്ടേക്ക്
എന്റെ മാത്രം 3 [ ne-na ]
Posted by