പല്ലവി സാവധാനം അവനിൽ നിന്നും അകന്നു. ഇപ്പോഴാണ് അവൻ ശരിക്കും അവളെ ശ്രദ്ധിക്കുന്നത് തന്നെ. ലോലമായ ഒരു ബനിയനും മുട്ടുകൾക്ക് മുകളിൽ നിൽക്കുന്ന ഒരു ഷോർട്സുമാണ് അവളുടെ വേഷം. ലോലമായ ബനിയൻ ആയതിനാൽ അവളുടെ മുലഞെട്ടുകൾ മുഴച്ച് നിൽക്കുന്നത് വ്യക്തമായും കാണാനാകും.
പല്ലവി അവനെ അകത്തേക്ക് വലിച്ച് നീക്കികൊണ്ട് ശബ്ദം ഉണ്ടാക്കാതെ ഡോർ അടച്ചു. എന്നിട്ട് അവന്റെ കൈയും പിടിച്ച് ബെഡിലേക്ക് പോയിരുന്നു.
“പല്ലവി..”
അവൾ ഒന്ന് മൂളി.
“ബ്രാ ഇടണോ നിനക്ക്?”
അപ്പോഴാണ് അവൾ തന്റെ നെഞ്ചിലേക്ക് ശ്രദ്ധിച്ചത്. അവളുടെ മുഖത്തൂടി നാണം ഓടിമറഞ്ഞു.
എങ്കിലും അവൾ പറഞ്ഞു.
“കുഴപ്പമില്ലടാ..”
“കാലുകൾ തടവി തരണ്ടേ?”
അവനെ കൊണ്ട് കാലുകൾ തടവിക്കുന്നതിൽ അവൾക്ക് ഒരു മടിയും തോന്നിയില്ല. പല്ലവി പിന്നിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നിട്ട് കാലുകൾ അവന്റെ നേരെ നീട്ടി.
ഒരു രോമം പോലും ഇല്ലാത്ത വെളുത്ത നഗ്നമായ കാലുകൾ. നഖങ്ങളിൽ ചുവന്ന ക്യുറ്റെക്സ് .
നവീൻ കാൽപ്പാദം തൊട്ട് മുട്ടുവരെ അധികം ബലം കൊടുക്കാതെ ഇരുകാലുകളും സാവധാനം മാറി മാറി ഉഴിഞ്ഞു. പല്ലവി ചെറു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. നവീൻ പിരികം ഉയർത്തി എന്താ എന്നാ അർഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ആ ചെറു പുഞ്ചിരിയോടെ തന്നെ ഒന്നും ഇല്ലെന്ന അർഥത്തിൽ തലകുലുക്കി. ഒരു ആശ്വാസം തോന്നിയ അവൾ പതുക്കെ കണ്ണുകൾ അടച്ചു.
അവൾക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട് എന്ന് മനസിലാക്കിയ നവീൻ ഉഴിച്ചിൽ തുടർന്നു. കുറച്ച് സമയങ്ങൾ കടന്ന് പോയപ്പോൾ അവളിൽ നിന്നും ഒരു ഒരു ഞരക്കം കേട്ട് അവൻ തല ഉയർത്തി നോക്കി.
പല്ലവി കണ്ണുകൾ തുറന്ന് ഇരിക്കയാണ്. മുഖത്ത് വല്ലാത്ത അസ്വസ്ഥത പോലെ.
ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.
“എന്താ?”
“വയർ വേദനിക്കുന്നു.”
“കാല് ഇപ്പോൾ എങ്ങനുണ്ട്?”
“അത് വേദന കുറവുണ്ട്?”
നവീൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു. എന്നിട്ട് മടിയിലേക്ക് കണ്ണ് കാണിച്ച് കൊണ്ട് പറഞ്ഞു.
“കിടന്നോ..”
അവൾ എതിർത്ത് ഒന്നും പറയാതെ അവന്റെ മടിയിലേക്ക് തല വയ്ച്ച് കാലുകൾ നീട്ടി കിടന്നു.
“നീ ഇങ്ങനെ ഓരോന്ന് എന്നെ ശീലിപ്പിച്ച് അവസാനം എല്ലാ മാസവും ഈ സമയം നീ ഇല്ലാതെ പറ്റൂല്ലേന്നാകും എനിക്ക്.. കേട്ടോ.”
അവളുടെ കവിളിൽ കൂടി വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“അതിനെന്താ. ഞാൻ നിന്റെ കൂടെ തന്നെ കാണില്ലേ?”
അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു.
“എല്ലായിപ്പോഴും ഉണ്ടാകുമോ?”
“നീ എന്നിൽ നിന്നും അകന്നു പോകുന്നവരെയും ഞാൻ കൂടെ തന്നെ ഉണ്ടാകും.”
“ഞാനായിട്ട് ഒരിക്കലും നിന്നിൽ നിന്നും അകന്ന് പോകില്ല.”