എന്താ പറഞ്ഞോ
അതെ ദു
നാളെ ഞാൻ ദുബൈക്ക് പോയിട്ട് വരുമ്പോ എൻ്റെ കുട്ടന് എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ…
അമ്മു : 😠 ഓഹ് … രണ്ട് ഉണ്ട കൊണ്ട് വാ
ഞാൻ : കിട്ടോ നോക്കാം കിട്ടിയാ വാങ്ങി കൊണ്ട് വരാം….
അയ്യോ തമാശിച്ചതാ
അതെ ഇഷ്ട്ടായ്യില്ല…
ഇല്ല…
ഇല്ലെങ്കിൽ അങ്ങോട്ട് മാറി ഇരി അല്ലെങ്കിൽ കെട….
അമ്മു : അതെ ഞാൻ ഒരു കാര്യം
എനിക്ക് ഒന്നും കേക്കണ്ട
അമ്മു ; ച്ച് ഞാൻ ഒന്ന് പറയട്ടെ കണ്ണാ…
ഞാൻ : നീ ഒന്നും പറയണ്ട ഞാൻ ഒന്നും കെക്കില്ല…
പിശാശ് പില്ലോ എടുത്ത് എൻ്റെ പൊറത്ത് അടിച്ചിട്ട് അങ്ങോട്ട് കേറി കിടന്നു….
ഞാൻ : 😝🤭 (നാളെ വൈകുന്നേരം വരെ ഞാൻ ഒന്നും കേക്കൂലാ)
അമ്മു : അതെ
എന്താ
ഞാൻ പറയാൻ വരുന്നുത് കെക്കോ ഇല്ലയോ
ഇല്ലാ നോ നഹി മുടിയാത് …
അങ്ങോട്ട് നീങ്ങി കെട…
ഞാൻ : നീയും എന്നെ മുട്ടണ്ട …
⏩ പിറ്റേന്ന് രാവിലെ …
പപ്പ : അപ്പോ ശെരി വൈക്കീട്ട് കാണാം
അങ്കിൾ : ശെരി അങ്ങനെ ആവട്ടെ
ഞാൻ : ബൈ അങ്കിൾ ബൈ ആൻ്റി അല്ല അമ്മു വരുന്നുണ്ടോ
അമ്മ : അവള് പിന്നെ എങ്ങോട്ട് പോവാനാ
ഞാൻ : അല്ല അവള് അവരുടെ കൂടെ പോട്ടെ അതല്ലേ നല്ലത്
പപ്പ : അത് ശെരി ആണ് ട്രാവൽ കമ്മി ആവും എന്താ പോവുന്നോ മോളെ…
അമ്മു : ഇല്ല നിങ്ങളുടെ കൂടെ വരാം…
പപ്പ : എന്നാ കേറിക്കോ … ദാസാ കാണാം…
അങ്കിൾ : ശെരി….
ഞങൾ രണ്ട് വഴിക്ക് പോയി…
വീടെത്തി ഞാൻ അമറിൻ്റെ മുറിയിൽ കേറി കതക് അടച്ച് ഇത്ര നേരം അടക്കി പിടിച്ച ചിരി മുഴുവൻ സൗണ്ട് വരാതെ ചിരിച്ച് തീർത്തു…
മഹയുടെ കോൾ വന്നു….
ഞാൻ : ഹലോ പറ ടാ ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് വന്നു…