ഞാൻ : അതെ അത്ര വരും …
പപ്പ : എന്താ ഇവിടെ
അമ്മ : ദേ ഫോൺ
പപ്പ : ആഹാ ഇതാണോ ഒന്നേമുക്കാൽ ലക്ഷം വില വരുന്നത് ഇത്രയും ഉണ്ടെങ്കിൽ എം ആർ എഫിൻ്റെ രണ്ട് ഷെയർ വാങ്ങാം…
ഞാൻ : അത് വച്ച് സംസാരിക്കാൻ പറ്റോ പപ്പ…
പപ്പ : കൊള്ളാം അല്ലേ … ഇത് എനിക്ക് താ
ഞാൻ : അയ്യ
പപ്പ : ഞാൻ അല്ലേ ബിസിനെസ് മാൻ വീട്ടി ചൊറിയും കുത്തി ഇരിക്കുന്ന നിനക്ക് ഇതിൻ്റെ ആവശ്യം ഇല്ല…
ഞാൻ : അതെ ഇത് ഗിഫ്റ്റ് ആണ് അപ്പോ അത് ആർക്ക് കൊടുത്തോ അവർക്ക് തന്നെ ആണ് അർഹത ഉള്ളത് ഉപയോഗിക്കാൻ…ആരും മനക്കോട്ട കെട്ടണ്ട….
അമർ: ഇത്ര ജാട എൻ്റെ അമ്മോ
അമ്മു : 😏
ഞാൻ : അതെ കഴിക്കാൻ എന്താ ഉള്ളത് അമ്മ നല്ല വിശപ്പ്
അമ്മ : വാ തരാം നല്ല അപ്പം മുട്ട റോസ്റ്റ് ഉണ്ട്…
ഫുഡ് കഴിച്ച് ഞാൻ ഹാളിലേക്ക് പോയി…
ഞാൻ : പപ്പ പപ്പ
പപ്പ : എന്താടാ
ഞാൻ : കീ എവിടെ….
പപ്പ : അമറിൻ്റെ കൈയ്യിൽ കാണും…
ഞാൻ : ടാ എവിടെ നീ…
അമർ: എന്താ കാര്യം…
ഞാൻ : ചാവി താ
അമർ: ഷെൽഫിൽ ഉണ്ട്…
അങ്കിൾ : ഇന്നാ അതും കൂടെ ഓടിച്ച് നോക്കിയിട്ട് വാ…
ഞാൻ : ശെരി ആണ് അത് ഞാൻ മറന്നു ആദ്യം അത് തന്നെ പോയിട്ട് വരാം…
ഞാൻ വണ്ടിയിൽ കേറി… പെട്ടെന്ന് ഡോർ തുറന്ന് അടഞ്ഞു…
അമ്മു : ഡ്രൈവർ വണ്ടി വിട്….
ഞാൻ : ഇത് കൊള്ളാല്ലോ… സാധനം… ചെറുതാണ് പക്ഷേ കൊള്ളാം….
അമ്മു : ഇഷ്‌ട്ടായോ
ഞാൻ : പിന്നെ കൊള്ളാം… ഒരു സ്പിൻ കഴിഞ്ഞ് ഞങൾ തിരിച്ചെത്തി….
പപ്പ : ഡേയ് ഒന്ന് പതുക്കെ പോടെയ്യ്
ഞാൻ : ഒത് കൊള്ളാം അല്ലേ…