അനിൽ : അതെ നിങൾ ഇന്നലെ ഡെലിവറി എടുത്തില്ല വോൾവോ
പപ്പ : അതെ
അനിൽ : അത് എനിക്ക് തരണം
പപ്പ : മനസ്സിലായില്ല
അനിൽ : അതെ അത് എൻ്റെ മൊതലാളീ ബുക്ക് ചെയ്ത വണ്ടി ആണ്
പപ്പ : അത് നിങ്ങള് വേണ്ട വച്ചത് കൊണ്ട് അല്ലേ എലഞ്ഞൻ വാങ്ങിയത്
അനിൽ : അയ്യോ വേണ്ടവച്ചത് അല്ല സാർ അതായത് മൊതലാളീ വേറെ ഒരു വണ്ടി നോക്കിയത് കൊണ്ട് ഇതൊന്ന് ചവിട്ടിയത് ആണ് ഇപ്പൊ ഇന്നലെ വിളിച്ച് ചോദിച്ചപ്പോ ആണ് നിങ്ങൾക്ക് ഇത് കച്ചവടം ആയി എന്ന് അറിഞ്ഞത്…
പപ്പ : അതിന് ഇപ്പൊ എന്താ ഇയാള് കാര്യം പറ…
അനിൽ.: ആ വണ്ടി എനിക്ക് തരണം നിങ്ങള് പറയുന്ന വില തരാം…
പപ്പ : അതൊന്നും നടക്കില്ല
അനിൽ : അയ്യോ അങ്ങനെ പറയല്ലേ സാറേ മൊതലാളീയുടെ മോൾടെ കല്യാണം ആണ് മോൾക്ക് കൊടുക്കാൻ ആണ് വണ്ടി നാണക്കേട് ആവും സാറേ….
ഞാൻ : ചേട്ടാ ഇത് ഞങ്ങള് വാങ്ങി പോയില്ലേ അതൊന്നും പറ്റില്ല…
അനിൽ : മോനെ അങ്ങനെ പറയല്ലേ മൊതലാളിക്ക് വണ്ടി വേണം അതാ പ്ളീസ് കാല് പിടിക്കാം എൻ്റെ മൊതലാളീയുടെ കാല് ഒടിഞ്ഞ് ഇരിക്കുക ആണ് അത് കൊണ്ടാ അല്ലെങ്കിൽ പുള്ളി നേരിട്ട് വന്നേനെ മൊതലാളീ നാണം കെടും സാറേ ദയവ് കാണിക്കാം
അമ്മ : അതെ ഒന്ന് ഇങ്ങ് വന്നെ…. പപ്പ : എന്താ
അമ്മ : അയാള് പാവം ന്നെ ഇത്ര പറഞ്ഞത് അല്ലേ കൊടുത്തേക്കാം
ഞാൻ : അമ്മക്ക് പ്രാന്ത് വല്ലതും ഉണ്ടോ ഇത്ര വെല കൊടുത്ത് വാങ്ങിച്ചത് കൊടുക്കാൻ ആണോ അതും ഫാൻസി നമ്പർ ഒക്കെ കൂടെ നല്ല പൈസ ആയതാ
അനിൽ : അയ്യോ അതൊന്നും കുഴപ്പം അല്ല നിങൾ പറയുന്നത് ആണ് വെല… ഫാൻസി കീൻസ്സി ഒന്നും വിഷയം അല്ലാ…
പപ്പ : ഡോ താൻ അങ്ങോട്ട് പോയി ഇരിക്ക്