⏩ ഞങൾ റെഡി ആയി താഴേയ്ക്ക് പോയി…
പപ്പ : നീ ഇതാണോ കൊണ്ട് വന്നത്
ഞാൻ : അതെ ഇവിടെ ഏതേലും വെകിളി വന്ന് തട്ടിയാ ശെരി ആവില്ല റിസ്ക് ആവും…അതാ ഞാൻ സേഫ് ആയി വണ്ടി വീട്ടിൽ ഇട്ടിട്ട് ഇത് കണ്ട് വന്നത്…
പപ്പ : നന്നായി … രണ്ട് വണ്ടി വേണോ….
ഞാൻ : ഏയ് വേണ്ട….
അങ്കിൾ പോയി കാർ എടുത്ത് കൊണ്ട് വന്നു….
അമ്മുവിനെ പുറകിൽ നടുക്ക് പിടിച്ച് ഇരുത്തി രണ്ട് അറ്റത്തും അമ്മയെയും ആൻ്റിയെയും പിടിച്ച് ഇരുത്തി…ഞാൻ ഡോർ അടച്ചു…
പപ്പ നീ വരുന്നില്ലേ
ഞാൻ : ഇല്ല…
അമ്മു : ചതി…😠
പപ്പ : ശെരി …
ഞാൻ : ബൈ ബൈ … ബൈ അമ്മു…
അമ്മു എന്തോ മന്ത്രം ജപിക്കുന്നുണ്ട്….
⏩ 8 മണി
ഹലോ
അമ്മ : എവിടെ
ഞാൻ : ഞാൻ ദീപുവിൻ്റെ വെട്ടിൽ എന്താ…
അമ്മ : ഒന്നുമില്ല ഞങ്ങള് എത്തി…
ഞാൻ : ഇത്ര പെട്ടെന്നോ
അമ്മ : അതികം ആളൊന്നും ഇല്ല….
ഞാൻ : ശെരി ഞാൻ ഇപ്പൊ തന്നെ വരാം…
അമ്മ : പിന്നെ കൊച്ച് വിഷമിച്ച് നടക്കുന്നു
എന്തിന്
നമ്മളൊക്കെ പോവുന്നത് തന്നെ പ്രത്യേകിച്ച് നീ വരുന്നു പറഞ്ഞത്
ഞാൻ. : അതിന് … ദേ ടീച്ചറെ സഹതാപം കാണിച്ചാ…നോക്കിക്കോ…
അമ്മ : എടാ ദുഷ്ട്ടാ…
ഞാൻ : പറയല്ലേ ചക്കരെ ഞാൻ ഐസ് ക്രീം കൊണ്ട് തരാം….
അമ്മ : അത് ശെരി ആണ് വാങ്ങി കൊണ്ട് വാ….
ഞാൻ : ശെരി…
⏩ അരമണിക്കൂർ കഴിഞ്ഞതും
അമ്മ : വന്നോ
ഞാൻ : ഇതാ
അമ്മ : അമ്പോ ഇത് കൊറച്ച് ണ്ടല്ലോ…
ഞാൻ : ഇവിടെ ആള് കൂടുതൽ അല്ലേ…
അമ്മ : അവരൊക്കെ പോയി …
ഞാൻ : ആരൊക്കെ…
പപ്പ : മൂന്നാളും
ഞാൻ : ആണോ…അതെന്താ പെട്ടെന്ന്