അമ്മ : ഈ ഗുണ്ടകൾ ഉണ്ടോ കൂടെ…
നന്ദൻ : ഹായ് ആൻ്റി.
അമ്മ : സുജ പറഞ്ഞു നീ വന്നു എന്ന്…സാർ എന്താ ഒന്നും മിണ്ടാത്തത്…
റെമോ : ഏയ് ഒന്നുമില്ല…
അമ്മ : അങ്ങോട്ട് മാറ്…
സൂര്യ : ആൻ്റി ഞാൻ ഇപ്പൊ വരാം എൻ്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് അവളെ കൂട്ടി കൊണ്ട് വരാം…
അമ്മ : ചെല്ല്…
സൂര്യ : അളിയാ പച്ചക്കിളി എവിടെ….
ഞാൻ : അമർ കൊണ്ട് പോയി ….
സൂര്യ : ശെരി വേണ്ട ഞാൻ കാർ തന്നെ കൊണ്ട് പോവാം
സൂര്യ കാറും കൊണ്ട് പോയി….
അമ്മ : അതെ ഇന്ദ്ര പപ്പ ഇപ്പൊ വരും ഞങ്ങൾക്ക് ഒടനെ പോണം ….
ഞാൻ : എങ്ങോട്ട് അമ്മ
അമ്മ : അതെ നമ്മടെ രാജി ഇല്ലെ അവള് പ്രസവിച്ചു…
ഞാൻ : അയ്ന്….
അമ്മ : 👀
ഞാൻ : സോറി…
അമ്മ : അപ്പോ പോണം…. അങ്കിളും പപ്പയും ഇപ്പൊ വരും…
ശെരി….
പെട്ടെന്ന് പപ്പ കാറും കൊണ്ട് വന്നു…
പപ്പ : ആരാ ഇത് വാ വാ…
റെമോ : സാറേ സുഖം അല്ലേ
പപ്പ : നീ ഒന്നും ഇല്ലാത്ത സമയം സുഖം ആയിരുന്നു ഇനി എന്താവും എന്ന് അറിയില്ല…
നന്ദൻ : ഇതാരുടെ വോൾവോ
പപ്പ : അമ്മുവിൻ്റെ അച്ഛൻ്റെ ….. പപ്പ കൃഷ്ണ വാഡോ…
അമ്മ : ദേ വന്നു… പോട്ടെ മക്കളെ അവൻ വന്ന പറ….
റെമോ : ദേ വന്നല്ലോ…
അമ്മ : നിങ്ങള് വാ നിങ്ങള്ക്ക് ഡ്രസ് മാറിയിട്ട് പോവാം…
പപ്പ : ഓക്കേ….
സൂര്യ : ടാ ഇതാണ് ശ്രീജയ ഞങളുടെ കൂടെ പഠിക്കുന്നത് ആണ്…
റെമോ : അതെ അതെ….
ഡോർ തുറന്ന് ഇറങ്ങിയ രൂപം കണ്ട് അമ്മു ഞെട്ടി…
അമ്മു : നീയോ…
ശ്രീ : അതെ ഞാൻ തന്നേ…രാവിലെ ഇവനെ കൊണ്ട് പോയത് ഇവരുടെ അടുത്തേക്ക് ആണ് പക്ഷെ പ്ളാൻ പൊളിഞ്ഞു….