ജോര്ജുട്ടി ഒന്ന് സ്തുക്ക് ആയി..
ഹാലോ…
എസ് സർ.. പറയു..
ജോര്ജുട്ടി ഒന്നിനും അല്ല……… ഒന്ന് കാണാൻ…….. എനിക്കല്പം സംസാരിക്കണം.. അന്ന് കണ്ടപോലെ അല്ല… പ്ളീസ്.. ഗീതയും കാണും..
ഓക്കേ ഞാൻ വരാം…
ഞാൻ അല്ല ജോര്ജുട്ടി ……. ഞങ്ങൾ…..….. പറ്റിയാൽ റാണിയെയും കൂട്ടണം.. പ്ലീസ്..
ശെരി.
പുറമെ റാണി താൻ ഇന്നലെ തൂറിയിട്ട കണ്ടികൾ അടിച്ചുവാരി ജോര്ജുട്ടി കമ്പോസ്റ് ഉണ്ടാകാൻ കുഴിച്ച കുഴിയിലേക്കിട്ടു…അടുത്തെങ്ങും ആരും താമസിക്കുന്നില്ലെന്നു ഉറപ്പുണ്ടായിട്ടും ആരും കണ്ടില്ല എന്നവൾ ഉറപ്പാക്കി…. ആ നിഷ്കളങ്കത ആണ് ജോര്ജുട്ടി അവളിൽ ഇഷ്ടപെട്ടതും..
റാണി: ഹാ.. എണീറ്റോ ആശാൻ… എന്തൊരു ഉറക്കം ആയിരുന്നു… രാത്രി മുഴുവൻ മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ടു .. മൂപ്പര് നല്ല ഉറക്കം…
ജോര്ജുട്ടി മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു…
റാണി: എന്ത് പറ്റി ജോര്ജുട്ടി…. എന്താ രാവിലെ ഒരു മൂഡ് ഓഫ് …..
ജോര്ജുട്ടി: ഒന്നുമില്ലെടി… പ്രഭാകർ സർ വിളിച്ചിരുന്നു…
റാണി: ആര്.. വരുണിന്റെ….
അവളതു മുഴുമിക്കുന്നതിനു മുൻപേ ജോര്ജുട്ടി അതെ എന്ന് തലയാട്ടി..
റാണി: ഇനി എന്താ… എല്ലാം കോടതി വിധി ആയതല്ലേ.. പിന്നെ….
അല്ലെടി … ഒന്നിനും അല്ല അങ്ങേർക്കു എന്തോ സംസാരിക്കണം എന്ന്… സംസാരത്തിൽ പണ്ടുള്ളതിനേക്കാൾ ഇടർച്ച… അയാൾ ഒരു പാവം ആണ്.. ഒന്നും ഇല്ലെങ്കിലും നമ്മൾ ചെയുന്നത് തെറ്റല്ലേ… അവർക്കു അവരുടെ മകന്റെ അസ്തി പോലും കിട്ടിയില്ലലോ……
റാണി: അപ്പൊ ജോര്ജുട്ടി എന്ത് ചെയ്യാൻ പോവാ…. സത്യം പറഞ്ഞാൽ അയാൾ പാവം ആണ് പക്ഷെ നമ്മുടെ കാര്യം…..
ജോര്ജുട്ടി: എന്തായാലും നമുക്കു പോകാം….എനിക്ക് അയാൾക് കൊടുക്കാൻ ഒരു കാര്യം ഉണ്ട്…..
പിറ്റേന്ന് ജോര്ജുട്ടിയും റാണിയും കൂടി പ്രഭാകർ പറഞ്ഞ സ്ഥലത്തെത്തി.. ഒരു ശാന്ത സുന്ദരമായ പശ്ചാത്തലം….
പ്രഭാകർ: ജോര്ജുട്ടി ….നിങ്ങളെ പല രീതിയിലും തോൽപിക്കാൻ ഞങ്ങൾ ശ്രമിച്ചു പക്ഷെ നിങൾ അതെല്ലാം നിഷ്പ്രയാസം തട്ടി തകർത്തു… എനിക്കറിയാം മകളെ രക്ഷിക്കാനുള്ള അച്ഛന്റെ ഓട്ടം.. അതുപോലെ ഒരച്ഛൻ ആണ് ഞാനും.. എന്റെ മകന്റെ ഒരു അസ്ഥി എങ്കിലും വിട്ടു കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.. നിങ്ങളുടെ കാലുപിടിക്കാം ഞാൻ..