ആ മഴ തോർന്നപ്പോൾ
Aa Mazha Thornnappol | Author : Gibin
ഞാൻ നിതിൻ.!
പഠിച്ചതും വളർന്നതും എല്ലാം കോട്ടയത്ത്. ഇപ്പോൾ കൂട്ടുകാരോടൊപ്പം ചേർന്നു ഒരു ചെറിയ തുണികട നടത്തി പോകുന്നു. വീട്ടിൽ ഒറ്റമകൻ ആയതുകൊണ്ട് തന്നെ ഒത്തിരി ലാളിച്ചു ആണ് വളർത്തിയത്. ജീവിതം പരമബോർ ആയി മുൻപോട്ട് പോയിക്കൊണ്ട് ഇരുന്ന ഒരു ദിവസം.
അമ്മയുടെ കാൾ വന്നു.
“എന്താ അമ്മേ?”
“ഡാ, നാളെ നീ ഫ്രീ ആയിരിക്കുമോ മോനെ?”
“ഇല്ല അമ്മേ, നാളെ ഇവിടെ കുറച്ചു പണി ഉണ്ട്. എന്താ കാര്യം?”
“അനുവിന് നാളെ മുവാറ്റുപുഴ വരെ പോകണം. എന്തിന്റെയോ പരീക്ഷ ഉണ്ട്. നീ ഫ്രീ ആണേൽ നിന്നെ കൂടെ വിടാമോ എന്ന് നിഷ ചോദിച്ചു. ”
” ഞാൻ നാളെ പൊക്കോളാം അമ്മേ. ”
” അപ്പോ ജോലിയോ? ”
” അത് വന്നിട്ട് നോക്കിക്കോളാം. അനു വീട്ടിൽ വന്നോ? അവൾക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ട് വരണോ? ”
” നീ ഒന്നും വാങ്ങേണ്ട. അവൾ ഫുൾ പഠിത്തം ആണ്. നീ നേരത്തെ വീട്ടിൽ വന്നാൽ മതി. ”
അമ്മ ഫോൺ കട്ട് ആക്കി. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നേരത്തെ പറഞ്ഞത് പോലെ ഞാൻ ഒറ്റമകൻ ആണ്. അച്ഛന്റെ ചേട്ടന്റെ മോൾ ആണ് അനു. റോയ് അങ്കിളും നിഷ ആന്റിയും കുവൈറ്റിൽ സെറ്റിൽ ആണ്. കോളേജ് പഠിത്തത്തിനായി ആണ് അനു കോട്ടയത്ത് വന്നത്. സ്റ്റേ ഹോസ്റ്റലിൽ ആണേലും ലീവ് കിട്ടുമ്പോൾ വീട്ടിൽ വന്നു നിക്കും. ആദ്യമൊക്കെ മിണ്ടാട്ടം കുറവായിരുന്നു. എന്നാൽ പതുക്കെ പതുക്കെ അവൾ എന്റെ ഏറ്റവും അടുത്ത ഒരാൾ ആയി മാറി. അവൾ കുവൈറ്റിൽ തന്റെ സീനിയർ ആയി പഠിച്ച ഒരാളുമായി ഇഷ്ടത്തിൽ ആണ്. ആള് ഇപ്പോൾ കാനഡയിൽ ജോലി ചെയുന്നു. ആളെ പറ്റിയും എന്നോട് പറഞ്ഞിട്ടുണ്ട്. അവന്റെ പേര് ഷാരോൺ എന്നാണ്. ഷാരോൺ ഇടക്ക് എന്നെയും വിളിച്ചു സംസാരിക്കാറുണ്ട്. അങ്ങനെ ഞങ്ങൾ എല്ലാവരും നല്ല രീതിയിൽ മുൻപോട്ട് പോകുന്നു. ഇപ്പോൾ അവൾ മാസത്തിൽ ഒരിക്കൽ ഒക്കെ വീട്ടിൽ വരൂ. ഒത്തിരി പഠിക്കാൻ ഉണ്ട് അവൾക്ക്. ഇപ്പോൾ 2 മാസം കഴിഞ്ഞു വരുന്ന വരവാണ്. അതുകൊണ്ട് തന്നെ രാത്രി 7 ആയപ്പോളേക്കും കട കൂട്ടുകാരനെ ഏൽപ്പിച്ചു ഞാൻ വീട്ടിൽ എത്തി. അവളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. കുറെ സംസാരിച്ചു. പിന്നെ അവൾ റൂമിൽ കേറി. ഞാനും നേരത്തെ കിടന്നു. രാവിലെ യാത്ര ഉള്ളതുകൊണ്ട് കുളിച്ചിട്ട് നേരത്തെ കേറി കിടന്നു.അമ്മ ആണ് വിളിച്ചു ഉണർത്തിയത്. സമയം നോക്കി, 5 മണി.