9നു ആണ് അവൾക് എക്സാം. ഞാൻ ചാടി എഴുന്നേറ്റു, പല്ല് തേപ്പും കുളിയും എല്ലാം പാസ്സ് ആക്കി ഇറങ്ങിയപ്പോൾ സമയം 5:30.
പെട്ടെന്ന് ഡ്രസ്സ് ഇട്ട് പുറത്തിറങ്ങി. അനു റെഡിയായി നിൽപ്പുണ്ട്. ചുരിദാർ ആയിരുന്നു വേഷം. ഞാൻ ബൈക്ക് എടുത്തു. അവളും പുറകിൽ ചാടി കയറി. പോകുന്ന വഴി ഞാൻ കുറെ സംസാരിച്ചു, അവൾ ചിലതിനു ഉത്തരം നൽകി. ചിലപ്പോൾ മിണ്ടാതെ ഇരുന്നു. പരീക്ഷ ടെൻഷൻ ഉള്ളത്കൊണ്ട് ആകും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.
8:15 ആയപ്പോ എക്സാം ഹാളിന്റെ മുൻപിൽ എത്തി.
അവൾ എന്നോട് പറഞ്ഞിട്ട് ഓടി ഹാളിൽ കേറി. ഞാൻ പുറത്തിറങ്ങി ഒരു ചായയും കുടിച്ചു, ഒരു സിഗരറ്റും വലിച്ചു നിന്നു. ആ സമയം ആകാശം നന്നായി ഇരുണ്ടു. നിമിഷനേരം കൊണ്ട് മഴ തുടങ്ങി. എക്സാം കഴിയുമ്പോളേക്ക് മഴ കുറയും എന്നാ പ്രതീക്ഷയിൽ ആണ് നിന്നത്. എന്നാൽ എക്സാം കഴിഞ്ഞു അവൾ വരുമ്പോളും മഴ തകർത്തു പെയ്യുന്നു. എങ്ങനെ തിരിച്ചു പോകുമെന്ന് തമ്മിൽ ചോദിച്ചു നിൽക്കവേ ആണ് അമ്മയുടെ കോൾ വരുന്നേ.
“നിങ്ങൾ എവിടാ?”
“ഞങ്ങൾ ഇവിടെ തന്നെ നിക്കുവാ. മഴ കഴിഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി നിക്കുവാ.”
“വേണ്ട, ഇന്ന് നിങ്ങൾ അവിടെ വല്ലോം റൂം എടുത്ത് നിൽക്കാൻ പറ്റുമോ എന്ന് നോക്ക്. ഇവിടെയും നല്ല മഴയാ. മാത്രമല്ല ന്യൂസിൽ ഒത്തിരിയിടത്തു മരങ്ങൾ ഒടിഞ്ഞു വീണതായി കാണിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾ ഇങ്ങോട്ട് വരുന്നത് പാടാ.”
ഞാൻ ഒന്ന് ആലോചിച്ചു. കാരണം ഈ കാലത്ത് ഒരു പെൺകുട്ടിയെ കൊണ്ട് റൂം എടുക്കുന്നത് എന്ത് വിശ്വസിച്ചാണ്? എന്നാൽ തിരിച്ചു പോകുന്നത് റിസ്ക് ആണെന്ന് അറിയുന്നത് കൊണ്ട് അനുവിനോട് ഞാൻ കാര്യം തുറന്നു പറഞ്ഞു. അവളും കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു.
“മഴ കുറയുമായിരിക്കും. അങ്ങനെ ആണേൽ തിരിച്ചു പോകാം.”
അവളുടെ തീരുമാനം പോലെ ചെയ്യാമെന്ന് ഞാനും ഓർത്തു. എന്നാൽ മഴയുടെ ശക്തി കൂടികൊണ്ടേ ഇരുന്നു. അത് കണ്ടിട്ടാകാം അവൾ റൂം എടുക്കാൻ സമ്മതിച്ചു. ഞങ്ങൾ മഴ കുറഞ്ഞ സമയം നോക്കി അവിടെന്നു ഇറങ്ങി ബൈക്കിൽ കേറി. ഏതെങ്കിലും ഹോട്ടൽ അടുത്തുണ്ടോ എന്ന് നോക്കി. അവസാനം അകത്തോട്ടു കേറി ഇരിക്കുന്ന ഒരു ഹോട്ടൽ കണ്ടു. ബൈക്ക് മുൻപിൽ വെച്ചിട്ട് അകത്തോട്ടു കേറി. വീണ്ടും മഴ ശക്തി പ്രാപിച്ചു