” ആ മൈരൻ റൂം എടുത്തപ്പോൾ നിന്റെ വായിൽ എന്തായിരുന്നു. ഒരു രാത്രി മുഴുവൻ അവന്റെ കൂടെ കൂതാടാൻ ആണോ നിന്റെ പ്ലാൻ ”
അവളോട് ഇതുവരെ ഞാൻ മോശമായിട്ട് പെരുമാറിയില്ല എന്നിട്ടും എന്തിനായിരിക്കും ഇവൻ ഇങ്ങനെ പറയുന്നേ. അവനെ വിളിച്ചു തെറി വിളിക്കാൻ എനിക്ക് തോന്നി. എന്നാലും അനുവിന് അത് വിഷമം ആകും എന്നതുകൊണ്ട് ഞാൻ ചെയ്തില്ല.,
ഞാൻ ഫോൺ ലോക്ക് ആക്കി. കൂടുതൽ വായിക്കാൻ എനിക്ക് കഴിയില്ല. ഞാൻ എന്നിട്ട് ഷൂ എടുത്തിട്ട്. അപ്പോളേക്കും അവൾ ഇറങ്ങി വന്നു. അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു. “ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ട് വരാം.” എന്നിട്ട് റൂമിൽ നിന്നു ഇറങ്ങി.
താഴെ ചെന്ന് ചോറും ചിക്കൻ കറിയും ഓർഡർ ചെയ്തിട്ട് ഞാൻ ചേച്ചിയോട് ചോദിച്ചു.
“ചേച്ചി ഒരു സിംഗിൾ റൂം കൂടെ കിട്ടുമോ?”
ചേച്ചി ചോറ് തന്നിട്ട് പറഞ്ഞു.
” മോനെ, എക്സാം കഴിഞ്ഞ പിള്ളേർ എല്ലാരും ഇവിടെയാ റൂം എടുത്തേക്കുന്നെ. അതുകൊണ്ട് എല്ലാം ഫുൾ ആണ്. എന്നാലും മോൻ റൂമിലേക്ക് പൊക്കോ. റൂം ഉണ്ടേൽ ഞാൻ റൂമിലേക്ക് വിളിച്ചു പറയാം. ”
ഞാൻ അതിനു മൂളിയിട്ട് ചോറും വാങ്ങി റൂമിൽ എത്തി. അവൾ അവിടെ ബെഡിൽ തന്നെ ഇരിപ്പുണ്ട്. ഞാൻ ഒരു പൊതി അവൾക് കൊടുത്തിട്ട് ഒന്ന് ഞാനും തുറന്നു കഴിക്കാൻ തുടങ്ങി.
രണ്ട് പേരും ഒന്നും മിണ്ടിയില്ല. കഴിച്ചൂടെ ഇരുന്നു. പെട്ടെന്ന് റൂമിലെ ലാൻഡ്ഫോൺ ശബ്ദിച്ചു. ഫോണിന്റെ അടുത്ത അനു ഇരുന്നത് അത്കൊണ്ട് അവൾ അത് ചാടി കേറി എടുത്തു.
“ഹലോ ”
അപ്പുറത്തുള്ള ആള് എന്താ പറഞ്ഞെ എന്ന് അറിയില്ല. അവൾ എന്നെ നോക്കി. എന്നിട്ട് ഫോണിൽ പറഞ്ഞു.
“വേണ്ട ചേച്ചി. ആ റൂം ചേച്ചി വേറെ ആർക്കേലും കൊടുത്തേക്ക്. ഇവിടെ ഞങ്ങൾ ഒക്കെ ആണ്.”
അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വെച്ചു. എന്നെ നോക്കി ചോദിച്ചു.
“നിനക്ക് എന്തിനാ വേറെ റൂം? ഇവിടെ നിനക്ക് കിടക്കാൻ വല്ലോ പ്രശ്നം ഉണ്ടോ?”