കാപ്പിരിയും ഗന്ധർവശാപവും 1
Kappiriyum Gandharvva Shapavum Part 1 | Author : Mamballi Tharavadu
വയനാട് ബോർഡറിൽ ഉള്ള ഒരുഗ്രാമപ്രദേശം …
സ്ഥലത്തെ പ്രധാന പ്രമാണിയും ജാതി ഭ്രാന്തനുമായ സുകുമാരൻ നായരുടെ വീട് … ഭാര്യ പദ്മിനി … കഴിഞ്ഞപത്തുവർഷങ്ങൾക്കു മുൻപ് കാറപകടത്തിൽ രണ്ടുപേരും മരണപ്പെട്ടു … അന്നും ഇന്നും പ്രമാണിയെന്ന് പറയാൻഅദ്ദേഹവും മക്കളും മാത്രമേ ആ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ … മുന്നിൽ നടക്കാൻ തന്നെ നാട്ടുകാർക്ക്ഭയമായിരുന്നു ….
പണ്ട് കുടിയേറി വന്ന സുകുമാരൻ വെട്ടിപ്പിടിച്ചും കയ്യേറിയും ഉണ്ടാക്കിയതായിരുന്നു ഏകദേശംആ നാട്ടിലെ എല്ലാം… അതായിരുന്നു അയാളുടെ ആരംഭം …. അധികാരികളെ കയ്യിലാക്കി പാവപ്പെട്ടവരുടെ ഭൂമികൈക്കലാക്കി അവരുടെ മേൽ അയാൾ അധികാരം കാട്ടിപ്പോന്നു … സന്താനങ്ങൾ അങ്ങനെ തന്നെ … തന്തയുടെഎല്ലാ സ്വഭാവവും ഉള്ള മക്കൾ ….
മക്കൾ രാജേദ്രൻ , ഭദ്രൻ ,നരേന്ദ്രൻ … നാട്ടിലും പലഭാഗങ്ങളിലുമായികോടിക്കണക്കിന് വക സ്വത്തുക്കളും വരുമാന മാർഗങ്ങളും … അവരുടെ എല്ലാ കാര്യങ്ങളിലുള്ള ഐക്യംഅവരുടെ ബന്ധത്തിന്റെയും സമ്പാദ്യത്തിന്റെയും കെട്ടുറപ്പുയർത്തികൊണ്ടേയിരുന്നു … എന്ത് തീരുമാനങ്ങളുംകുടുംബം മുഴുവൻ കൂടിയാലോചിച്ചു മാത്രമേ അവർ എടുക്കുമായിരുന്നുള്ളൂ …
അച്ഛന്റെ മരണ ശേഷം മക്കൾബാക്കിയുള്ള സ്വത്തുക്കൾ നോക്കാൻ പലയിടത്തേക്കും ചേക്കേറി …. പക്ഷെ ഇപ്പോൾ അവർക്ക് എല്ലാവർക്കുംനാട്ടിലേക്ക് തിരിച്ചുവരണം ….
സ്ഥാപനങ്ങളും മറ്റു വരുമാന മാർഗങ്ങളും ഇടക്കിടക്ക് സന്ദർശിച്ചാൽ മതിയാകും , അതിനു പറ്റിയ ആൾക്കാർ തന്നെയാണ് ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത് …അതുകൊണ്ട് തന്നെ തിരിച്ചുനാട്ടിലേക്ക് ചേക്കേറാൻ അവർ എല്ലാം തീരുമാനിച്ചു … എല്ലാവരും എന്ന് പറയുമ്പോൾ ….
രാജേന്ദ്രൻ ഭാര്യ ഹേമലത
മക്കൾ ശ്രീലക്ഷ്മി , അരുണിമ
ഭദ്രൻ ഭാര്യ യമുന
മക്കൾ ശ്രേയ , പാർവതി
നരേന്ദ്രൻ ഭാര്യ യാമിനി
മക്കൾ സിദ്ധാർഥ്
നാട്ടിൽ ചേക്കേറാൻ തീരുമാനിക്കാൻ ഒരു കാര്യമുണ്ട് …. അതിലൂടെയാണ് നമ്മുടെ കഥ ആരംഭിക്കുന്നത് …..
നാട്ടിൽ ചേക്കേറാൻ ഉള്ള അവരുടെ രണ്ടാമത്തെ പ്രശ്‌നം മക്കളുടെ വിദ്യാഭ്യാസം ആണ് … ഏകദേശം എല്ലാരുംസമപ്രായക്കാരനാണ് … ഡിഗ്രിയിൽ പഠിക്കുന്നു … ആദ്യവർഷം അവസാന വർഷം അങ്ങനെ ഒന്നോ രണ്ടോവയസ്സിന്റെ വിത്യാസം മാത്രം …. അതെങ്ങനെ എന്നല്ലേ പറയാം ….