വധു is a ദേവത 28 [Doli]

Posted by

ഞാൻ : എനിക്ക് അറിയില്ല…. മടുത്തു…

സൂര്യ : നമ്മക്ക് നോക്കാം ടാ… ഞങ്ങൾ ഒക്കെ ഇല്ലെ…

⏩ ഉച്ച കഴിഞ്ഞ് നല്ല മഴ….

ഞാൻ നാലുകെട്ടിൻ്റെ ചുറ്റും ഉള്ള തിട്ടിൽ ഇരുന്ന് മഴ നോക്കി മണിക്കൂറുകളോളം ഇരുന്നു… ഉള്ളിൽ ഇരുന്ന് ആരോ എന്നോട് തന്നെ സംസാരിക്കുന്നു….ഇന്ദ്ര നമ്മൾ ഇനി.എന്ത് ചെയ്യും ഇനി നീ രക്ഷപെടുമോ ഇതിൽ നിന്നും അതോ നീ തീർന്നോ…. ഇത്രയേ ഉള്ളോ നീ…. ഇങ്ങനെ എന്നിലെ എന്നിൽ നൂറ് ചോദ്യം എന്നോട് തന്നെ ഞാൻ ചോദിച്ചു….

പെട്ടെന്നാണ് എൻ്റെ മുന്നിൽ ചുമരിൽ തൂങ്ങുന്ന സൂര്യയും അമ്മയും കൂടെ ഉള്ള ഫോട്ടോ കണ്ടത്….

ഞാൻ അതിലേക്ക് തന്നെ തുറിച്ച് നോക്കി കൊണ്ടിരുന്നു …

ഒരു കാല് മുകളിൽ വച്ച് വേറെ കാല് ഞാൻ വെള്ളത്തിൽ ഇട്ട് ആട്ടികൊണ്ടിരുന്നു….

നന്ദനും അച്ചുവും എൻ്റെ അപ്പറവും ഇപ്പുറവും ഇരുന്ന് എന്നെ നോക്കി….

ഞാൻ : ടാ അത് കണ്ടോ ഞാൻ ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു…

നന്ദൻ : എന്താ…

ഞാൻ : കണ്ടോ നല്ലവർക്ക് കാലം ഇല്ല എന്നതിൻ്റെ തെളിവാണ് അവിടെ തൂങ്ങുന്ന നിൻ്റെ. അമ്മയുടെ ഫോട്ടോ…. അച്ചു : എന്താ ടാ അങ്ങനെ പറഞ്ഞത്

ഞാൻ : ജീവിക്കാൻ അർഹത ഉള്ള അവരൊക്കെ മറിച്ച് പോയി എന്നിട്ട് ഞാൻ ഒക്കെ ഇപ്പോഴും ഇവിടെ …

നന്ദൻ : ഏയ് ടാ നീ എന്തിനാ ടാ ഇങ്ങനെ ഫീൽ ആവുന്നത് ഞാൻ ഇല്ലെ നിനക്ക് ഞങൾ ഇല്ലെ നിനക്ക്…നീ ഫീൽ ആവാതെ…

അച്ചു : അത് തന്നെ നീ ഇങ്ങനെ വിഷമിക്കല്ലെ സംഗന്ദം ഉണ്ടെങ്കിൽ കുറച്ച് നേരം കരയ്….എല്ലാം മാറും…

നന്ദൻ : ദേ സൂര്യ വരുന്നു ഇവിടെ പറഞ്ഞത് ഒന്നും അവൻ്റെ അടുത്ത് പറയണ്ട അവനും കൂടെ വിഷമം ആവും….

സൂര്യ : എന്താ എന്താ ഇവിടെ ഒരു ടോക്ക്….അളിയാ നീ ടെൻഷൻ അടിക്കണ്ട ഇപ്പൊ കാര്യം അറിഞ്ഞില്ലേ നമ്മക്ക് ഇനി പെട്ടെന്ന് കാര്യം റെഡി ആക്കാം…

Leave a Reply

Your email address will not be published. Required fields are marked *