വധു is a ദേവത 28 [Doli]

Posted by

മാമൻ : ആരാ ആള് …

ഞാൻ : അന്ന് മറ്റവനെ പിടിച്ചില്ലെ അവൻ തന്നെ ആണ് ആള്….

മാമൻ : നിന്നോട് ഞാൻ അന്നെ പറഞ്ഞതാ മോനെ അവനെ പോലെ ഉള്ളവരെ സഹായിക്കരുത് എന്ന് …

ഞാൻ : ശെരി ആണ് മാമ അവൻ തിരിച്ച് കൊത്തും എന്ന് ഞാൻ കരുതിയില്ല…

മാമൻ : മോനെ എനിക്ക് ഒന്നേ പറയാൻ ഉള്ളു ഇതിൽ നിന്നും നീ തന്നെ പുറത്ത് വരണം ആർക്കും സഹായിക്കാൻ ഇല്ല ഇതിൽ …

ഞാൻ : ഓക്കേ മാമ…

മാമൻ : നീ വിഷമിക്കണ്ട കേട്ടോ നിനക്ക് ഞാൻ ഉണ്ട് .. 😭

ഞാൻ : മാമ എന്താ മാമ ഇത് എസ് ഐ കരയുന്നോ….

മാമൻ : ഞാൻ ചേച്ചിയെ വിളിച്ച് പറയണോ

ഞാൻ : വേണ്ട മാമ … അമ്മക്ക് എന്നെ കണ്ട ചിലപ്പോ ശെരി ആവില്ല വേണ്ട …

മാമൻ : നീ വിഷമിക്കല്ലേ കേട്ടോ… ഞാൻ ഉണ്ട് എന്ത് ഉണ്ടെങ്കിലും വിളിക്കണം….

ഞാൻ : ശെരി മാമ…🥺

മാമൻ : നിനക്ക് പൈസ വല്ലതും വേണോ…

ഞാൻ : വേണ്ട മാമ…

മാമൻ : ശെരി നീ ഒന്നും ആലോചിച്ച് വിഷമിക്കരുത് കേട്ടൊ ടാ… . . . നന്ദൻ : എന്താ ടാ

ഞാൻ : എന്നെ വിശ്വസിക്കുന്നവരും ഇഷ്ട്ടം ഉള്ളവരും ഉണ്ട് ബ്രോ🙂

സൂര്യ : ആരാ വിളിച്ചത്

ഞാൻ : ആദ്യം അമറിൻ്റെ അമ്മ പിന്നെ രുദ്രൻ മാമൻ… ഒരാളെങ്കിലും ഉണ്ടാവനെ എന്നേ വിശ്വസിക്കാൻ എന്ന് പ്രാർത്ഥിച്ചു ഞാൻ അറിയോ….

അച്ചു : എന്താ പറഞ്ഞത്…

ഞാൻ : രണ്ട് പേരും ഒരേ കാര്യം തന്നെ പറഞ്ഞത്… പേടിക്കണ്ട ഞ്ന കൂടെ ഉണ്ട് എനിക്ക് വിശ്വാസം ഉണ്ട് എന്നൊക്കെ….

അച്ചു : 😊

ഞാൻ : എന്തോ വല്യ സമാധാനം എനിക്ക്.. ആരെങ്കിലും മരുന്നിനെങ്കിലും ഉണ്ടല്ലോ എന്നെ വിശ്വസിക്കാൻ…

സൂര്യ : എടാ നമ്മളെ സ്നേഹിക്കാനും ഒക്കെ ആരെങ്കിലും ഉണ്ടാവും ടാ…

Leave a Reply

Your email address will not be published. Required fields are marked *