റെമോ : നമ്മക്ക് അവളെ വിളിച്ച് കൊണ്ട് വന്നാലോ…
നന്ദൻ : അതൊന്നും വേണ്ട ആമ്പിള്ളെര് മാത്രം ഉള്ള വീട്ടിലേക്ക് അത് അടുത്ത സീൻ ആവും…
അച്ചു : അതൊന്നും വേണ്ട നീ മിണ്ടാതെ ഇരിക്ക്…
സൂര്യ : അതെ ഇപ്പൊ ഒന്നും വേണ്ട…. നന്ദ ഒരു കുപ്പി വാങ്ങി വാ ….
നന്ദൻ : ദീപു ചക്കരെ ഒന്ന്
ദീപു : റെമോ വാ ടാ ഒന്ന് കൂടെ… . . . . ⏩ 55 മിനിറ്റ്…
ഞാൻ : നന്ദ .നന്ദ….
നന്ദൻ : എന്താ ടാ…
ഞാൻ : ഇവിടെ ഇരിക്ക്…. സൂര്യ വേഗം…. വാ
സൂര്യ : പറ….
ഞാൻ : രണ്ട് കാര്യം നീ നിൻ്റെ.മനസ്സിൽ വരുന്നത് പറ നീ നിൻ്റെയും
സൂര്യ : ശെരി
നന്ദൻ : ഉം
ഞാൻ : വിഷ്ണു എന്നെ എന്തിന് ഇതിൽ പെടുത്തി
സൂര്യ : അത് ഹരിയുടെ കേസ് തന്നെ…
നന്ദൻ : അത് തന്നെ ആയിരിക്കും…
ഞാൻ : നോ നോ…
നന്ദൻ : പിന്നെ…
ഞാൻ : അത് വിട് അവൻ അവളെ എന്തിന് ഇതിൽ പെടുത്തി…പൈസ കൊടുത്താ ഇത് പോലെ അഭിനയിക്കാൻ നൂറ് പേര് ഉണ്ട്… സ്റ്റിൽ വൈ ശ്രീ….
സൂര്യ : അതാണ് എൻ്റെയും സംശയം…
നന്ദൻ : അറിയില്ല…
ഞാൻ : ശെരി ഇതിൽ ആർക്ക് ഒക്കെ പങ്ക് ഉണ്ടാവും അത് പറ…
നന്ദൻ : ഹരി ഉറപ്പ് അവന് ആണ് ഈ പൊടിയുടെ ഡീലിങ് ഉള്ളത്…
സൂര്യ : കറക്റ്റ്…
ഞാൻ : ശെരി … ഹരി വിഷ്ണു… പിന്നെ
നന്ദൻ : അവര് രണ്ടും തന്നെ
സൂര്യ : 😐🤔 😳 സൂസൻ….
ഞാൻ : അതെ … ഇത് എൻ്റെ ഒരു തോന്നൽ മാത്രം ആണ് ഞാൻ പറയാം രണ്ടും ഒന്ന് ആലോചിച്ച് നോക്ക്…
നന്ദൻ : പറ….