ഞാൻ : അതെ വാ നമ്മക്ക് കഴിക്കാൻ പോവാം വാ… ഇന്ന് എൻ്റെ ചിലവ് ആണ്…
നന്ദൻ : ഇത് കഴിഞ്ഞ് പോവാം…
ഞാൻ : വേണ്ട വാ വന്നിട്ട് അടിക്കാം…
റെമോ : ശെരി വാ….
ഞങ്ങൾ ഒരുമിച്ച് ഫൂഡ് കഴിക്കാൻ പോയി….
അച്ചു : ഈ പ്രശ്നം വന്ന ശേഷം സമാധാനം പോയി ഫുൾ ആയി ഫൂഡ് അടിച്ച് അടിച്ച് ഓഫ് ആയി സുഖം ആയി ഉറങ്ങണം…
റെമോ : സത്യം…
ഞാൻ : എന്താ ടാ നിനക്ക് ഒരു സുഖം ഇല്ലാത്തത് …
സൂര്യ : ഏയ് ഒന്നുമില്ല…
ഞാൻ : എനിക്ക് അറിയാം വഴി ഉണ്ടാക്കാം നീ നാളെ കൂടെ ഒന്ന് ക്ഷമി…
നന്ദൻ : നീ എന്താ പ്ളാൻ ചെയ്തിരിക്കുന്നത്…
ഞാൻ : അതൊക്കെ നാളെ നീ ആദ്യം കഴിക്ക് ….
അമർ : ഇതെന്താ ഒരേ തീറ്റ ആണല്ലോ ഇവിടെ… ഇന്നാ ടാ നിൻ്റെ ചെക്ക് ബുക്ക്…
ഞാൻ : താങ്ക്യൂ… സേട്ടാ കഴിക്ക് നീ …
അമർ : ഇല്ല ഞാൻ പോട്ടെ ആൻ്റി വഴക്ക് പറയും…
ഞാൻ : നാണം ഇല്ലല്ലോ …
അമർ : ടാ നീ എൻ്റെ കൂടെ വാ ഞാൻ സംസാരിക്കാം…
റെമോ : എന്തിന് ആരോട്… ഇന്നലെ ഞങ്ങള് വന്നല്ലോ എടാ അവൾക്ക് ഇവനോട് ഒരു തരി സ്നേഹം ഇല്ല അഹങ്കാരി….
ഞാൻ : ടാ മതി.. അമറെ നീ ചെല്ല് ഞാൻ വരില്ല… എന്നെ കണ്ട എല്ലാർക്കും വിഷമം ആവും…നീ ഇരിക്കുനില്ലെങ്കിൽ വിട്ടോ….
അമർ : ശെരി…
ഞാൻ : നിക്ക്… 🫂…. താങ്ക്സ്….ഉമ്മ….
അമർ : ടാ നാറി നിർത്തിക്കൊ നിൻ്റെ പട്ടി ഷോ….വേഗം വന്നോ വീട്ടിലേക്ക്…
ഞാൻ : ഓ വരാം … നീ ചെല്ല്….😊
അമർ : ശെരി….അപ്പോ…
അച്ചു : പാവം അല്ലേ …
ഞാൻ : എനിക്ക് വേണ്ടി കൊറേ കേട്ട് കാണും…