⏩ രാവിലെ 6:00
നന്ദൻ : ടാ സൂര്യ ഇങ്ങോട്ട് വാ…
സൂര്യ : എന്താ ടാ
നന്ദൻ : എടാ അവൻ അവിടെ ഇരുന്നു ധ്യാനിക്കുന്നു…
സൂര്യ : ആര്
നന്ദൻ ; ഇന്ദ്രൻ…
അച്ചു : അളിയാ അവൻ ഇന്നലെ ഒരു പോള കണ്ണടിച്ചിട്ടില്ല…
സൂര്യ : എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം….
⏩ 11:00
അച്ചു : ഹലോ ഡോക്ടർ : ഹലോ ഞാൻ ശാലിനി ഡോക്ടർ ആണ്…
അച്ചു : ഇന്ദ്രൻ കുളിക്കുക ആണ് ആൻ്റി…
ഡോക്ടർ : ഡോ സ്ലീപിങ് പിൽ എടുക്കാൻ മാത്രം എന്ത് കുഴപ്പം ആണ് അവന് ഉള്ളത് ഓവർ ഡോസ് ആയിട്ട് ആണ് ഇന്നലെ തലകറങ്ങി വീഴാൻ ഒക്കെ പോയത്….
അച്ചു : 😳 ആൻ്റി എന്താ പറയുന്നത്…
ഡോക്ടർ : അതെ സോ അവൻ ഹൈ ഡോസ് … ആയിട്ട് ആണ് മരുന്ന് കഴിച്ചിട്ടുള്ളത് …. യൂറിൻ ടെസ്റ്റ് ചെയ്തതിലും കൺഫേം ആയിട്ട് ഉണ്ട്….
അച്ചു : ശെരി ആൻ്റി ഞാൻ ചോദിച്ചിട്ട് വിളിക്കാം….
സൂര്യ : എന്ത്
അച്ചു : ടാ. അവന് ആരോ ഉറക്കഗുളിക കൊടുത്ത് കിടത്തിയത് ആണ്… ഡോക്ടർ വിളിച്ച് പറഞ്ഞു ..
ഞാൻ വെളിയിലേക്ക് വന്നു…
അച്ചു : എന്താ ഇന്നലെ ഉണ്ടായത്.. പറ
ഞാൻ : എനിക്ക് കുറച്ച് സമയം വേണം ഞാൻ പറയാം…..
സൂര്യ : എടാ നീ ഞങ്ങളോട് പറ എന്നൽ അല്ലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ….
ഞാൻ : കാര്യം ഒന്നും ഇല്ല എനിക്ക് കുറച്ച് സമാധാനം വേണം… നിങ്ങള് ഒന്ന് ചുമ്മാ ഇരിക്ക്…
അച്ചു : പറ ടാ എന്താ കാര്യം…
നന്ദൻ : എനിക്കും അറിയണം നീ പറ….
ഞാൻ : നിർത്താമോ ഒന്ന്….എന്നെ വെറുതെ വിട്….
സൂര്യ : അപ്പോ നീ പറയില്ല… അല്ലേ ..
ഞാൻ : ഇല്ല…
സൂര്യ : വേണ്ട ഞാൻ പോയി ഹരിയെ പൊക്കാം അവൻ പറയും ബാക്കി…