തുളസിദളം 8
Thulasidalam Part 8 | Author : Sreekkuttan
[ Previous part ] [ www.kambistories.com ]
കുറച്ച് പേർസണൽ ഇഷ്യൂ കാരണമാണ് താമസിച്ചുപോയത്… എല്ലാവരും ക്ഷമിക്കണം… അടുത്ത ഭാഗം ഇതുപോലെ താമസിക്കാതെ തരാം….
ലൈക്കും❤️ കമന്റും മറക്കരുതേ
അന്ന് രാത്രി തന്നെ രുദ്രും ഭൈരവും വൃന്ദയെ പഠിക്കാൻ വിടുന്ന കാര്യം തറവാട്ടിലുള്ളവരോട് പറഞ്ഞു, ആരുടെയും മുഖമത്ര തെളിഞ്ഞില്ല, പക്ഷേ വിശ്വനാഥനോട് എതിർത്തു പറയാൻ പറ്റാത്തത്കൊണ്ട് ആരും മിണ്ടിയില്ല, പിന്നീട് സീതലക്ഷ്മിയോട് ഒളിഞ്ഞും തെളിഞ്ഞും ഓരോരുത്തർ വൃന്ദയെപ്പറ്റി ഓരോന്ന് പറഞ്ഞു,
“സീതേ… വെറുതെ ആ പെണ്ണിന്റെ കാര്യത്തിൽ ഇടപെടരുത്… കുടുംബം മുടിക്കുമെന്ന് ജാതകത്തിൽ തന്നെയുണ്ട്… അതാ ഞങ്ങളാരും അവളോട് ഇടപെടാത്തത്… ഈ ജാതക ദോഷമൊന്നും നിസാര കാര്യമല്ല… സൂക്ഷിച്ചാൽ ദുഖിക്കേണ്ട…”
ഒരാൾ പറഞ്ഞു
സീതലക്ഷ്മി പുഞ്ചിരിച്ചതെയുള്ളൂ,
പിറ്റേന്ന് വൃന്ദയെ കമ്പ്യൂട്ടർ ക്ലാസ്സിൽ ആക്കി, കിച്ചയ്ക്ക് സ്റ്റഡി ലീവ് ആയതിനാൽ അവളും വൃന്ദയുടെ കൂടെ കൂടി, വൃന്ദയുടെയും രുദ്രിന്റെയും പ്രണയം കിച്ചയ്ക്കും ഭൈരവിനും ഒരു ഞെട്ടൽ തന്നെയായിരുന്നു ഒരാളുടെയും മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന വൃന്ദയിപ്പോ രുദ്രിനോടൊട്ടി കുറുമ്പുകളും കാണിച്ച് നടക്കുന്നത് കിച്ചയ്ക്ക് അത്ഭുതം തന്നെയായിരുന്നു, അതുപോലെ എപ്പോഴും ഗൗരവവും മുഖത്ത് വാരിത്തേച്ചു താടിയും വളർത്തി നടന്നിരുന്ന രുദ്ര്, താടി ട്രിമ് ചെയ്ത് വൃന്ദയുടെ കുറുമ്പും കുസൃതിയുമെല്ലാം ആസ്വദിച്ച് അവളെ ചേർത്തുപിടിച്ചു നടക്കുന്നത് കാണുന്ന ഭൈരവിനും സന്തോഷമായിരുന്നു
അതൊരു അവസരമായെടുത്ത് ഭൈരവും കിച്ചയും അവരുടെ കാര്യവും വൃന്ദയോടും രുദ്രിനോടും തുറന്നു പറഞ്ഞു,
വൃന്ദ ഒന്ന് ഞെട്ടിയെങ്കിലും ഇതിങ്ങനെ നടക്കൂ എന്നറിയാമായിരുന്നതിനാൽ രുദ്രിന് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല,
••❀••
ശിൽപയുടെ ഫോൺ ബെല്ലടിച്ചു അവൾ സ്ക്രീനിലേക്ക് നോക്കി
…നന്ദേട്ടൻ കാളിങ്…
അവളുടെ മുഖം ചുളിഞ്ഞു
ശില്പയിപ്പോൾ നന്ദന്റെ ഫോൺ ഒന്നും വലുതായി അറ്റന്റ് ചെയ്യാറില്ല, അഥവാ എടുത്താലും അവനെ പരമാവതി ഒഴിവാക്കാൻ ശ്രമിക്കും, അന്ന് രാത്രി നന്ദൻ അവളെ വിളിച്ചു, രണ്ട് പ്രാവശ്യം ബെൽ അടിച്ചു നിന്നു, മൂന്നാമത്തെ പ്രാവശ്യം ബെല്ലടിച്ചപ്പോൾ ശില്പ കാൾ അറ്റന്റ് ചെയ്തു,