രുദ്ര് അവളുടെ നേരെ വിരൽ ഞൊടിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട ശില്പ പൊട്ടിച്ചിരിച്ചു…
“ഒരിക്കലും നടക്കാത്ത സ്വപ്നം… അല്ലെങ്കിലും നടക്കാത്ത സ്വപ്നം മാത്രേ രുദ്രേട്ടൻ കാണു… അതിപ്പോ ഇതായാലും ഉണ്ണിയുടെ കാര്യമായാലും…”
ശില്പ പുച്ഛത്തോടെ പറഞ്ഞു
“കാണാം നമുക്ക്…”
രുദ്ര് പരഞ്ഞു
“കാണാം…”
“അതിന് മുന്നേ നിന്റെയും നിന്റെ തന്തയുടെയും പേരിൽ മൃത്യുഞ്ചയഹോമം നടത്തിയേക്ക്… കാരണം നീയിപ്പോ കാലനാണ് വഴിപാട് നടത്തുന്നത്…”
രുദ്ര് പുച്ഛത്തോടെ പറഞ്ഞു, ശില്പ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി, അതുകണ്ട് രുദ്ര് ഒന്ന് പുച്ഛത്തോടെ ചിരിച്ചു,
“move bitch get out the way…
Get out the way bitch get out the way…”
രുദ്ര് പാടിക്കൊണ്ട് അവളെ തള്ളിമാറ്റി പുറത്തേക്ക് പോയി
••❀••
ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു, ഇന്ന് പൂജയുടെ അഞ്ചാംദിവസം ആണ്,
അന്ന് വൈകിട്ട് ശില്പ പുറത്ത് പോയി തിരികെ വരുമ്പോൾ വിവേക് കാറിനു മുൻപിൽ കയറി രണ്ട് കയ്യും വിരിച്ച് നിന്നു,
വിവേകിനെ കണ്ട ശില്പ ഒന്ന് ഞെട്ടി,അവന്റെ മുൻപിലായി കാറ് നിർത്തി, വിവേക് നടന്ന് ഡ്രൈവിംഗ് സീറ്റിനടുത്തെത്തി അകത്തേക്ക് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഗ്ലാസ്സ് താഴ്ത്താൻ ആംഗ്യം കാണിച്ചു, ശില്പ ഒന്ന് മടിച്ചെങ്കിലും പിന്നീട് ഗ്ലാസ്സ് താഴ്ത്തി
“തമ്പുരാട്ടി ഒന്നിറങ്ങണം…. അടിയന് കുറച്ച് കാര്യങ്ങൾ ഉണർത്തിക്കാനുണ്ട്…”
അവൻ പറഞ്ഞു
“എന്ത്… എന്ത് കാര്യങ്ങൾ… എനിക്കൊന്നും കേൾക്കാനില്ല…”
അവൾ അവനെ നോക്കാതെ പുച്ഛത്തോടെ പറഞ്ഞു
“ഹ… അങ്ങനെ പറഞ്ഞോഴിയാതെ… പറയേണ്ട കാര്യം ഞാൻ പറയും അത് നീ കേൾക്കുകയും ചെയ്യും…”
അവൻ ഗൗരവത്തിൽ അവളെ നോക്കിപ്പറഞ്ഞു
“ഇല്ലെങ്കിൽ നീയെന്ത് ചെയ്യും…?”
അവൾ വാശിയോടെ പറഞ്ഞു,
“അത് ചോദ്യം… നീയും നിന്റെ തന്തേം കൂടെ കൊറേ പണി തന്നിട്ടുള്ളതല്ലേ… അപ്പൊ ഞാനെന്തെങ്കിലും മറുപണി തരണ്ടേ…? നിന്റെ തന്തേടെ ഭീക്ഷണി ഭയന്ന് ഇവിടുന്ന് നാട് വിടുമ്പോ മനസ്സിൽ കൂട്ടിയതാ ഞാൻ ഒരു നെരിപ്പോട്,
അതിന് ദൈവമായിട്ട് എനിക്ക് ഒരു വഴി തുറന്ന് തന്നു,.. അറിയണ്ടേ നെനക്ക് അതെന്താണെന്ന്…?”
അവൻ അവളോട് ചോദിച്ചു