കരിമ്പനയ്ക്ക് അടുത്തെത്തി കാവിലമ്മയുടെ ദാസിയായ തേവി എന്ന യക്ഷിയെ കൂട്ടുവിളിക്കുന്ന ചടങ്ങ് പൂർത്തിയാക്കി… പിന്നീട് ഒരു പാവവിളക്കിൽ ദീപം പകർന്ന് തന്ത്രി അനുഷ്ടാനത്തോടെ വൃന്ദയെ ഏൽപ്പിച്ചു… ഭക്തരുടെ വായ്ക്കുരവയോടെ അവൾ ഭക്തിയോടെ വിളക്ക് വാങ്ങി കാവിലേക്ക് നടന്നു… അത് കണ്ടു നിന്ന ശിൽപയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.
••❀••
വൃന്ദ പതിയെ മുന്നോട്ട് നടന്നു, അടുത്ത രണ്ട് ദിവസം വിളക്ക് വയ്ക്കുന്ന ആൾക്കല്ലാതെ മറ്റാർക്കും കാവിൽ പ്രവേശനം ഉണ്ടാവില്ല… കവിനരികിലെത്തി കാവിന് ചുറ്റുമുള്ള കൽവിളക്കുകളിലും കാവിന് മുന്നിൽ വച്ചിരുന്ന വലിയ നിലവിളക്കിലും എണ്ണ ഒഴിച്ച് തിരിയിട്ടു, തീണ്ടിന്മേൽ വച്ചിരുന്ന പാവവിളക്ക് തൊട്ടുതൊഴുത് അത് എടുക്കാനാഞ്ഞതും ആരോ അവളെ പിറകിലേക്ക് വലിച്ചിട്ടിരുന്നു…പുറകിലേക്ക് വീണ വൃന്ദ ഞെട്ടിത്തരിച്ചുപോയി…
ആറടിക്കു മുകളിൽ പൊക്കമുള്ള ഒരു മനുഷ്യൻ അവളുടെ മുന്നിലേക്ക് വന്ന് നിന്നു, ഇരുട്ടുകാരണം മുഖം വ്യക്തമല്ല… ചുണ്ടിൽ എരിയുന്ന ചുരുട്ട്, ആ ചുരുട്ട് ആഞ്ഞുവലിക്കുമ്പോൾ ആ പ്രകാശത്തിൽ അയാളുടെ മുഖം പേടി തോന്നിക്കുമായിരുന്നു, അവളെ നോക്കി അയാൾ വല്ലാത്ത ഭാവത്തിൽ ചിരിച്ചു, പേടിച്ച് വിറച്ച വൃന്ദ ഒരു നിമിഷം ശബ്ദിക്കാനാകാതെ ഇരുന്നു,
അയാളുടെ പിന്നിൽ നാലഞ്ചുപേരുകൂടി വന്നു,
വൃന്ദയ്ക്ക് നിലവിളിക്കാൻ പോലും പറ്റാതെ അവരെ പേടിയോടെ നോക്കിയിരുന്നു, നിലവിളിച്ചാൽപോലും ചെണ്ടമേളത്തിന്റെ ശബ്ദത്തിൽ ആരും കേൾക്കുകയില്ലായിരുന്നു,
മുന്നിൽ നിന്നയാൾ അവളെ മുടിക്കുത്തിൽ പിടിച്ച് കൂട്ടാളികളുടെ നേരെയെറിഞ്ഞുകൊടുത്തു, വൃന്ദ ഉറക്കെ നിലവിളിച്ചു,
“കൊണ്ട് പൊയ്ക്കോ… അവളുടെ ദേഹത്ത് ഒരു പാടുപോലും വരാൻ പാടില്ല…”
അയാൾ അവരോടായി പറഞ്ഞു,
“നിൽക്ക്…”
അവർ അവളെ മുടിക്കുത്തിൽ പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഇരുട്ടിൽ ആരോ വിളിക്കുന്നത് കേട്ട് അവർ ഒരു നിമിഷം നിന്നു, അപ്പോഴും വൃന്ദ കരഞ്ഞുകൊണ്ട് കുതറുന്നുണ്ടായിരുന്നു, മുന്നിലേക്ക് വന്ന ശില്പയെയും രാജേന്ദ്രനെയും കണ്ട് വൃന്ദ ഒന്ന് ഞെട്ടി,
ശിൽപയുടെ ചുണ്ടിൽ പുച്ഛത്തോടും പരിഹാസത്തോടുമുള്ള ഒരു ചിരി വിരിഞ്ഞിരുന്നു,
“ശിൽപ്പേച്ചി എന്നെ രക്ഷിക്ക്… എന്നെ ഒന്നും ചെയ്യല്ലെന്ന് പറ ശിൽപ്പേച്ചി… വല്യച്ഛ… എന്നെ രക്ഷിക്ക്…”
വൃന്ദ അലമുറയിട്ടു, അത് കേട്ട് രണ്ടുപേരും ക്രൂരമായി ചിരിച്ചു