“നിന്നോട് ഞാൻ പറഞ്ഞതാ എന്റെ സ്വന്തമായതിനെ കണ്ണ് വയ്ക്കരുതെന്ന്… അപ്പൊ നീ കേട്ടില്ല… അതിനുള്ള ശിക്ഷയാണിത്…”
ശില്പ അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു
“നീയെന്താടി കരുതിയെ… രുദ്രിനെ കെട്ടി ഇവിടുത്തെ കെട്ടിലമ്മയായി കഴിയാന്നോ…? അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…”
ശില്പ അലറി, അപ്പോഴേക്കും രാജേന്ദ്രൻ മുന്നോട്ട് വന്നു
“എന്താ ചെയ്യാ മോളെ… നിന്റെ തന്തേടേം തള്ളേടേം ആ നിന്റെ മുത്തശ്ശൻറേം മുത്തശ്ശിടേം വിധി തന്നാ നിനക്കും…”
വൃന്ദ അമ്പരപ്പോടെ അയാളെ നോക്കി
“മനസ്സിലായില്ലേ…? എല്ലാത്തിനേം കൊല്ലാൻ ഏൽപ്പിച്ചത് ഞാനാ… നിന്റെ അമ്മയുണ്ടല്ലോ മീനാക്ഷി… ഞാനവളെ പണ്ടേ നോട്ടമിട്ടതാ… നളിനിയെ കെട്ടുമ്പോഴും എന്റെ മനസ്സിൽ ദേവടത്തെ മുഴുവൻ സ്വത്തുക്കളും മീനാക്ഷിയും ആയിരുന്നു… ഒരിക്കൽ ഞാനൊന്ന് ഒതുക്കിപ്പിടിച്ചതാ അവളെ… അപ്പൊ നിന്റെ തന്ത… അവൻ എന്നെ തല്ലി കൊല്ലാറാക്കി… വീണ്ടും ഞാൻ പദ്ധതിയിടുമ്പോഴേക്കും അവൻ അവളെ വിളിച്ചിറക്കി കല്യാണം കഴിച്ചു…
നിന്റെ മുത്തശ്ശനെ പറഞ്ഞു തിരിച്ചു രണ്ടിനേം ഞാൻ വീട്ടീന്ന് പുറത്താക്കി… സ്വത്തെല്ലാം എന്റേതാണെന്ന് കരുതി ഞാൻ കാത്തിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോ കിഴട്ട്കിളവന് ഇളയ മോളോട് സ്നേഹം… രണ്ടിനേം തിരിച്ചു വിളിക്കാൻ മോഹം തുടങ്ങിയപ്പോ ഞാനാ നിന്റെ തന്തേം തള്ളേം തീർത്തത്… ഒരു തെളിവുപോലും ഇല്ലാതാക്കി ഞാൻ…”
വൃന്ദ അമ്പരപ്പോടെ അയാളെ നോക്കിനിന്നു
“പിന്നേ ഓരോ അവസരം കിട്ടിയപ്പോ കിഴവനേം പിന്നേ ആ കിഴവിയേം തീർത്ത് ഞാൻ… അപ്പോഴാണ് അയാളുടെ അമ്മേനെ കെട്ടിക്കാനായിട്ട് ഒരു വില്പത്രം… ആധായമുള്ളതെല്ലാം ഇളയ മോൾക്ക് എഴുതി വച്ചിരിക്കുന്നു, നിനക്ക് പ്രായപൂർത്തിയാകുമ്പോൾ നിനക്ക്… ഇപ്പൊ നിന്നെ ഞാൻ ഇല്ലാതാക്കിയില്ലങ്കിൽ എല്ലാം കൈ വിട്ട് പോകും… എനിക്ക് വേണം ഈ കാണുന്നതെല്ലാം… അതിന് നീയും നിന്റെ അനിയനും ഇല്ലാതാകണം…”
എല്ലാം കേട്ട് വൃന്ദയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി, അവൾക്ക് ഒരു മരവിപ്പായിരുന്നു
“നീ പേടിക്കണ്ട നിന്നെ ഇവർ മഹിക്കും സുരേശനും കൊടുക്കും, അവർ നിന്നെ നല്ലപോലെ ആസ്വദിക്കും മടുക്കുംവരെ… പിന്നേ ഏതെങ്കിലും വേശ്യാലയത്തിൽ, ശിഷ്ടജീവിതം സുഖം…”
അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞു നിർത്തി