“ഹക് ഹ..” അരവിന്ദിന്റെ കയ്യിൽ കിടന്ന് അവൻ വിക്കി. അത് കണ്ട് അരവിന്ദ് മെല്ലെ കയ്യയച്ചു. താഴേക്ക് കാല് കുത്തി അവൻ ചുമച്ചു.
“പറയടാ..”
“അത് പിന്നെ സാറിന്റെ വൈഫ് തന്നെ ആണ് പറഞ്ഞത്. “
“എപ്പോ?? “
“സുകുമാറിന്റെ കല്യാണ പാർട്ടി ഉണ്ടായില്ലേ. അവിടുന്ന്..”
അരവിന്ദ് കൈവിട്ടു. തൊണ്ടയിൽ പിടിച്ച് ചുമക്കുന്ന അവനെ നോക്കി പേടിപ്പിച്ചു അരവിന്ദ് ഇറങ്ങി പോയി. ഹരിലാൽ സാറിന്റെ ബന്ധു ആയി പോയി ഇല്ലേ മുഖമടച്ചു ഒന്നു കൊടുത്തേനെ.
ഹോ എന്തൊരു കരുത്താണ് കുരിപ്പിനു. അരുൺ പിറുപിറുത്തു വീണ്ടും ചുമച്ചു.
ദേഷ്യത്തോടെ അരവിന്ദ് നടന്നു കാറിൽ കയറി. വെറുതെയല്ല ഇവനെ അന്ന് നേഹയുടെ പുറകെ തന്നെ കണ്ടത്. എല്ലാ കാര്യങ്ങളും ചോർത്താൻ. ഇവൻ ആണെങ്കിൽ എല്ലാ പെണ്ണുങ്ങളെ വളക്കാൻ കഴിവും. എന്നാലും ഒന്നു പൊട്ടിക്കേണ്ടതായിരുന്നു മൈരനിട്ട്. അരവിന്ദ് അമർഷം അമർത്തി കാർ സ്റ്റാർട്ട് ചെയ്തു. ചിന്ത മുഴുവൻ ഇത് ഭാര്യയോട് സംസാരിക്കണമോ വേണ്ടയോ എന്ന ചിന്തയായിരുന്നു.
അവൾക്ക് മോഡലിംഗ് എന്ന് കേട്ടാൽ താല്പര്യം ഉദിച്ചാലോ? ചെയ്ത് ഉപേക്ഷിക്കേണ്ടി വന്നതല്ലേ. ഈയിടെയായി വല്ല ജോലിയും നോക്കണമെന്ന് പറയുന്നുണ്ട്. ചിന്തകളെ മനസ്സിൽ തന്നെ ഇരുത്തി അവൻ വീട്ടിലെത്തി. നേഹയോട് ഒന്നും സംസാരിക്കേണ്ട. ബോസ്സിനോട് എന്തേലും ഒഴിവ്കഴിവ് പറഞ്ഞൊഴുയൊഴിയാം ന്നു കരുതി.
വാതിൽ തുറന്നപാടും അൽപം സന്തോഷത്തോടെ നിൽക്കുന്ന ഭാര്യ നേഹയെ ആണ് അരവിന്ദ് കണ്ടത്. ടി ഷർട്ടും പാന്റുമായിരുന്നു അവളുടെ വേഷം. ഇത്ര സന്തോഷിക്കാൻ ഇവൾക്കിതെന്തു പറ്റി എന്നവൻ ചിന്തിച്ചു. കാര്യം ആരാഞ്ഞു.
“എന്തു പറ്റി? നല്ല മൂടിലാണല്ലോ”
“എനിക്ക് സർപ്രൈസ് ഉണ്ടോ.. “
“എന്ത്?? “ അരവിന്ദിനു സംശയമായി.
“കമ്പനിയിൽ മോഡലിംഗ് ഒപ്പുർട്യൂണിറ്റി ഉണ്ടായിട്ടാണോ എന്നെ അറിയിക്കാഞ്ഞത്. ഇപ്പോ എന്ത് പറ്റി??”
“എന്താ നീ പറയുന്നേ.. “ അല്പം ടെൻഷൻ നോടെ അരവിന്ദ് സോഫയിലിരുന്ന് ബാഗ് അവിടെ വച്ചു അവളെ നോക്കി.
“ആ.. കുറച്ച് പുതിയ ഡിസൈൻ ഡ്രെസ്സുകൾക്ക് മോഡൽ ആയി എന്നെ സെലക്ട് ചെയ്തില്ലേ??” അവനോട് ചേർന്നിരുന്ന് തോളിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു.