ബോസ്സ് പറഞ്ഞത് കേട്ടു അരവിന്ദ് ഭാര്യയുമായി പുറത്തിറങ്ങി. എങ്ങനെയെങ്കിലും ഈ പരിപാടി തീർന്ന് കിട്ടാൻ അവൻ ആശിച്ചു. ശേഷം ഇടത്തോട്ടുള്ള ഇന്റീരിയർ ചെയ്ത ക്ലോസ്ഡ് വഴിയിലൂടെ അവർ ലൈറ്റ് റൂമിനു ഉള്ളിൽ കയറി.അല്പം വിശാലതയുള്ള സൗകര്യമുള്ള റൂം.
ചുമരുകളിൽ കുറെ ലാമിനേറ്റ് ചെയ്ത ഫോട്ടോകൾ. എല്ലാം ഒരു നോക്ക് കണ്ട് നേഹ ചെയ്ങ്ങിങ് റൂമിൽ കയറി. മുകളിൽ ഇന്റീരിയർ ചെയ്ത നക്ഷത്ര ലൈറ്റ്റിംഗ്സ് വളരെ മനോഹരമായിരിക്കുന്നു. പിന്നെ ഒരു കറങ്ങുന്ന കസേര. വലിയ മിറർ. എല്ലാവിധ ബുട്ടീഷ്യൻ സാധങ്ങൾ വച്ച രണ്ട് സ്റ്റാൻഡ്. വലിയ മേശ പിന്നെ ഒരു ഷെൽഫും പുതിയ സാധങ്ങളുടെ കിറ്റും. അവൾക്ക് അല്പം ത്രില്ലായി. എല്ലാത്തിലും ഒന്നു കണ്ണോടിച്ചു.
പുറകിൽ ബോസ്സ് ഹരിലാലും കിരണും എത്തി. അരുണിന്റെ കയ്യിൽ ക്യാമറ കണ്ട് അരവിന്ദ് ഞെട്ടി.
“ഇവനാണോ?? ഫോട്ടോ എടുക്കുന്നെ??” അരവിന്ദ് കലിയോടെ അവനെ നോക്കി. അവനും അല്പം പേടിയായി.
“യെസ് അരവിന്ദ്.. ഇവൻ ആണല്ലോ നമ്മുടെ എപിക് ഫോട്ടോഗ്രാഫർ. കൂടാതെ ജോൺ എത്തിയില്ലെടോ..”
നമുക്ക് സമയ പരിമിതി ഇല്ലേ.. ഇവൻ രണ്ട് സ്‌നാപ് എടുക്കട്ടെ നമുക്ക് നോക്കാം. “
അരവിന്ദന് അത് തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷെ ബോസ്സ് പറഞ്ഞത് കൊണ്ട് അവസാനം സമ്മതിച്ചു. അസിസ്റ്റന്റ് സുരേഷിനോട് ഡ്രസ്സ് കൊണ്ടുവരാൻ പറഞ്ഞു. ബോസ്സ് ലൈറ്റ് ഉം ബാക്കി സംവിധാനങ്ങളൊക്കെ അയാൾക്ക് വേണ്ട വിധത്തിൽ സെറ്റ് ചെയ്തു. സുരേഷ് വേഗം ഡ്രസ്സ് കൊണ്ടു തന്നു.
“ലുക്ക് അരവിന്ദ്. ഇതാ ഈ ഡ്രസ്സ് കൊണ്ടു പോയി തന്റെ ഭാര്യക്ക് കൊടുക്ക്..”
അവനു ദേഷ്യം വന്നു.
“ജസ്റ്റ് ചിൽ അരവിന്ദ്.. സ്‌നാപ് റെഡി അല്ലെങ്കിൽ ഇവനെ നമുക്ക് മാറ്റം”.
അത് പറഞ്ഞു ഹരിലാൽ അവനെ റൂമിലേക്ക് തള്ളി വിട്ടു. ഡ്രെസ്സുകൾ ഒന്നും മോശമല്ലാത്തതിനാൽ അതിന്റെ പേടി അരവിന്ദന് ഉണ്ടായില്ല. കിരണിന് അതിൽ ഒന്നും ഉണ്ടാക്കാൻ കഴിയില്ല എന്ന് ചിന്തിച്ചു ഡ്രസ്സ് നേഹയെ ഏല്പിച്ചു പുറത്തിറങ്ങി. അവൾ അല്പം മേക്കപ്പ് ഒകെ ടച്ച് ചെയ്ത് ആദ്യത്തെ ബ്ലൂ പ്രിന്റ്ഡ് ഹാഫ്സ്ലീവ് ടോപ് ഉം ലോങ്ങ് സ്കേർട്ടും ഇട്ടു പുറത്തിറങ്ങി.