എല്ലാ വസ്ത്രത്തിലും ഇവൾ അടിപൊളി തന്നെ. ബോസ്സ് ഹരിലാലും കിരണും ഒരേപോലെ ചിന്തിച്ചു.
“യെസ്, സീ അരവിന്ദ് ഷി ഈസ് റെഡി. കം ഓൺ…
അരുൺ ലെറ്സ് ടേക്ക് സം ഷോട്സ്.. “
“റെഡി “ കിരണും പറഞ്ഞു.
നേഹക്ക് പോസ്സ് പറഞ്ഞു കൊടുത്ത് ആദ്യത്തെ രണ്ട് സ്‌നാപ് എടുപ്പിച്ചു.
“യെസ്.. വെരി ഗുഡ്.. കീപ് ഇറ്റ്.. “
“ഗുഡ് നേഹ.. എക്‌സെലന്റ് …”
അത് കേട്ട് അവൾ ചിരി തൂകി നിന്നു. ആത്മവിശ്വാസവും വന്നു.
“അരവിന്ദ് എന്നാൽ നമുക്ക് പോകാം ഇമ്പോർട് മെറ്റീരിയൽസ് ചെക്ക് ചെയ്ത് റെഡി ആകാനുണ്ട്. എ ലോട്സ് ഇഫ് വർക്ക്.. ലെറ്സ് ഗോ.” അതും പറഞ്ഞു ഹരിലാൽ അരവിന്ദന്റെ ചുമലിൽ പിടിച്ചു മുന്നോട്ടാഞ്ഞു..
“അരുൺ .. എന്നാൽ ബാക്കി ഷോട്സ് ഞൻ സെൻറ് ചെയ്ത ഇമെയിൽ റെഫെറെൻസ് കൂടെ നോക്കിട്ട് ഷൂട്ട് കംപ്ലീറ്റ് ആക്കിയിട്ട് അറിയിക്ക്.. ലേറ്റ് ആകരുത്.. “
ഹരിലാൽ തിരിഞ്ഞു അരുണിനോട് അഞ്ജപിച്ചു.
“ഡൺ.. “
രണ്ടാളും നടപ്പ് തുടർന്നു..അരവിന്ദന് അത് ഒട്ടും ഇഷ്ടമായില്ല. നേഹയെ അവനു മുന്നിൽ ഒറ്റക്കാക്കി വരാൻ തോന്നിയില്ല.
ആളുകൾ ഒഴിഞ്ഞതോടെ അവൾക്കു കുറച്ചുകൂടെ ധൈര്യം വന്നു. എല്ലാവരും ഒന്നു പോകാൻ കാത്തിരിക്കുകയായിരിന്നു കിരണും. അവന്റെ ഉള്ളിൽ സന്തോഷം തുള്ളിചാടി. എങ്ങനെങ്കിലും ഇവളുമായ് അടുത്തിടപെഴുകണം..
അടുത്ത പോസ് പറഞ്ഞു കൊടുത്ത് അരുൺ വീണ്ടു ഒന്നു ക്ലിക്ക് ചെയ്തു..
“ഓഹ് യു ആർ gorgeous.”
അത് കേട്ട് അവൾ ചിരിച്ചു കൊണ്ട് പോസ് ചെയ്തു.
“ഇത് എന്തായാലും ഹിറ്റ് ആണ്.. ഇയാളെ പോലൊരു സുന്ദരിയെ ആണു ബോസ്സ് നോക്കുന്നത്.”
അവൾ വീണ്ടും ചിരിച്ചു.
“ഈ ഡ്രസ്സ് ഇൽ രണ്ട് ക്ലിക്ക് കൂടെ എടുത്തിട്ട് ഡ്രസ്സ് മാറാം.”
“ഒക്കെ..”
ക്ലിക്ക്സ് കഴിഞ്ഞു അരുൺ ഫോട്ടോസ് നോക്കി.
“എങ്ങനുണ്ട് കൊള്ളാമോ??” അത് പറഞ്ഞു നേഹ അവന്റെ അടുത്തേക്ക് നടന്നു.
“കൊള്ളാമോ എന്നോ?? ഗംഭീരം.” പറഞ്ഞു കൊണ്ട് അവൾക്ക് ഫോട്ടോസ് കാണിച്ചു കൊടുത്തു. അവളുടെ ശരീരത്തിൽ നിന്നു നല്ല പെർഫ്യൂം ന്റെ സുഗന്ധം അരുണിന്റെ മൂക്കിൽ കയറി.