എനിക്കും അത് ശരിയായി തോന്നി. ഞാൻ അപ്പോൾ തന്നെ എന്റെ ബാഗിൽ എന്റെയും അവളുടെയും ഡ്രസ്സ് വെച്ചു ഞങ്ങളുടെ ക്ലാസ്സിലെ പഠിപ്പി ദർശന്റെ കൈയിൽ കൊടുത്ത് വിട്ടു.
തിരിച്ചു അവളെ തേടി എത്തിയപ്പോൾ അവൾ ആരോടോ ഫോണിൽ സംസാരിച്ചു നിൽപ്പുണ്ട്. എന്നെ കണ്ടപ്പോൾ തന്നെ എന്റെ ഫോൺ വാങ്ങി അതിൽ ആരുടെയോ നമ്പർ കുറിച്ചെടുത്തു.
“ശരി അമ്മ. ഞാൻ എത്തിയിട്ട് മെസ്സേജ് ചെയ്യാം ”
ഫോൺ വെച്ച ഉടനെ ഞാൻ ചോദിച്ചു.
” ആന്റി ആയിരുന്നോ? ”
“അല്ല, ഇച്ചായന്റെ അമ്മ ആയിരുന്നു. ഇച്ചായനും കസിനും കൂടെ മുവാറ്റുപുഴയിൽ മഴ കാരണം കുടുങ്ങി പോയി. ഇച്ചായന്റെ ഫോണും ഓഫ് ആയി. ഇതിപ്പോ ഇച്ചായന്റെ കസിന്റെ നമ്പറാ. നീ ഒന്ന് വിളിച്ചേ.”
ഇച്ചായൻ എന്ന് വിളിക്കുന്നത് അവളുടെ ലവറിനെ ആണ്. രണ്ടും ഇണകുരുവികൾ ആണ്.
ഞാൻ ആ നമ്പറിലേക്ക് വിളിച്ചിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടു.
” ഹലോ, ആരാ ഇത്? ”
“ഹലോ, അനു അല്ലെ?”
” അതേ, ഇതാരാ? ”
” ഞാൻ ജീനയാ. ഇച്ചായനു ഒന്ന് ഫോൺ കൊടുക്കാമോ? ”
പെട്ടെന്ന് അവിടെ അനക്കം ഇല്ലാതെ ആയി.
“ഹലോ, അനു കേൾക്കുന്നുണ്ടോ?”
“ഹലോ മോളേ, ഞാനാ ഇച്ചായൻ. മഴ ഇല്ലേ അവിടെ?”
“ഉണ്ടിച്ചായാ, അങ്ങോട്ട് എങ്ങനെ പോകും എന്നോർത്ത് ഞാനും ഹരിയും നിക്കുവാ.”
“മഴ കുറഞ്ഞിട്ടു ഇറങ്ങിയാൽ മതി. ഇവിടെ ഞങ്ങളും പെട്ടു.”
“നിങ്ങൾ വല്ലതും കഴിച്ചോ?”
“കഴിച്ചു. ഇപ്പോ കഴിച്ചു കഴിഞ്ഞേ ഉള്ളു. ഇനി രാത്രി ഒന്നുടെ കഴിക്കണം ”
“ശരി ഇച്ചായാ. ഞാൻ മഴ കഴിയുന്ന അനുസരിച്ചു ഇറങ്ങും. ഇടയ്ക്ക് പറ്റുന്ന പോലെ വിളിക്കാം കേട്ടോ.”
“ശരി ഇച്ചായാ. ഉമ്മ ”
“ഉമ്മ ”
ഫോൺ കട്ട് ആയി.
“അവര് ഏതായാലും സേഫ് ആണ്. ഇനി നമ്മൾ എങ്ങനെ പോകും എന്ന് ആലോചിക്കാം.”
ഞാൻ മുകളിലേക്ക് നോക്കി. മഴ നിക്കാൻ സാധ്യത കുറവാണ്.
“ഡി, നമ്മുക്ക് പോകാം. കുറച്ചു നനയും എന്നാലും നിറുത്തി നിറുത്തി പോകാം.”