ഡ്രെസ് പിടിച്ചു നിന്നിരുന്ന സ്റ്റാഫ് മഞ്ജിമയെ നോക്കി പറഞ്ഞു : മാഡം വരൂ, ഇട്ടു നോക്കണ്ടേ, ട്രയൽ റൂം കാണിച്ചു തരാം..
മഞ്ജിമയെ പേടിപ്പിച്ചു കൊണ്ട് ആ സ്റ്റാഫിനെ ക്രൂര ഭാവത്തിൽ ഫാത്തിമ നോക്കുന്നതാണ് കണ്ടത്.
കുറച്ച് പിന്നിലായി നിന്നിരുന്ന മാനേജർ ഓടി വന്നു ഉറക്കെ പറഞ്ഞു : മാഡം സോറി, പുതിയ സ്റ്റാഫ് ആണ്. മാടത്തിനെ അറിയില്ല…
സ്റ്റാഫിനെ നോക്കി മാനേജർ പറഞ്ഞു : മാഡം സെലക്ട് ചെയ്തത് ഇട്ടു നോക്കണ്ട ആവശ്യം ഇല്ല, പെർഫെക്ട് എന്നു തോന്നുന്നതെ മാഡം എടുക്കുള്ളു.. ഫാത്തിമ സെലക്ട് ചെയ്തത് ലേഡി സ്റ്റാഫിന്റെ കയ്യിൽ നിന്നും വാങ്ങി സ്വന്തം ആയി പിടിച്ചു ആ സ്റ്റാഫിനെ അവിടെ നിന്നും പറഞ്ഞു വിട്ടു…
ഫാത്തിമ നടന്നു, തല താഴ്ത്തി ഇതുവരെ കാണാത്ത ഒരു ഫാത്തിമയെ കണ്ട ഭയത്തിൽ മഞ്ജിമ പിന്നാലെയും.
മഞ്ജിമയെ നിർത്തി പിന്നെയും ഓരോന്ന് ഫാത്തിമ വാങ്ങി കൂട്ടി. ഇടയിൽ രണ്ട് കാര്യങ്ങൾ മാത്രം ചോദിച്ചു : അച്ഛൻ മുണ്ടും ഷർട്ടും മാത്രം അല്ലെ ഇടൂ എന്നും, അമ്മ സാരിയും മാക്സിയും അല്ലെ എന്നും.
മുക്കാൽ മണിക്കൂർ എടുത്ത ഷോപ്പിംഗിൽ, മാനേജരുടെ ഒപ്പം തുണി പിടിക്കാൻ സഹായിക്കാൻ വേറെ രണ്ട് പേർ കൂടെ വന്നു നിൽക്കേണ്ടി വന്നു ഇതിനിടയിൽ. എല്ലാം കഴിഞ്ഞു മാനേജരോട് ഫാത്തിമ ഓരോ സെപ്പറേറ്റ് തുണികളും ചൂണ്ടി
പറഞ്ഞു : 5 പാക്ക് ആയി ഒന്നിച്ചു പാക്ക് ചെയ്താൽ മതി.
വിരൽ ചൂണ്ടി കൊണ്ട് ഫാത്തിമ : ടാഗ് ഒട്ടിച്ച ശേഷം, എഴുതണം അച്ഛൻ, അമ്മ, അഞ്ചു, അപ്സര.. ഇതിൽ ഒന്നും വേണ്ട… മഞ്ജുവിനെ നോക്കി ചിരിച്ചു : മഞ്ജു എന്നെഴുതാണോ…
മഞ്ജുവിന് എന്താ നടക്കുന്നത് എന്ന് ഒരു പിടിയും ഉണ്ടാവാത്തത് കൊണ്ട്, ചിരിക്കാൻ മാത്രമേ പറ്റിയുള്ളൂ.. തിരികെ ക്യാഷ് കൗണ്ടറിൽ എത്തി തന്റെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞു ഹാൻഡ് ബാഗിൽ നിന്നും കാർഡ് എടുത്തു നീട്ടി ഫാത്തിമ..
ക്യാഷ്യർ തൊട്ടു പിന്നിലായി വീണ്ടും വന്ന ഓണറെ നോക്കി. ഫാത്തിമ തിരിഞ്ഞു നോക്കി ചോദിച്ചു : എന്തെ,,..