ഭക്ഷണ ശേഷം വീണ്ടും യാത്ര തുടർന്നു, തന്റെ കഥയുടെ ബാക്കി കൂടെ പറഞ്ഞു മഞ്ജിമ കാറിൽ തന്നെ എപ്പോഴോ ഉറങ്ങി പോയി……
കണ്ണുകൾ തുറന്നത് ഫാത്തിമ വിളിച്ചുണർത്തി വീട് എത്തി എന്നു പറഞ്ഞപ്പോൾ ആണ്.. കാർ ഇറങ്ങുമ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു രാത്രി..
ഉറക്ക പിച്ചിൽ നിന്നും ഉണർന്ന മഞ്ജിമ ഫാത്തിമയുടെ പിന്നാലെ ആണ് വീട്ടിൽ കയറിയത്. മുന്നിൽ കണ്ടത് വാ പൊളിച്ചു നിക്കുന്ന അമ്മയെയും അനിയത്തിയെയും ആണ്. അച്ഛൻ കേറി ചെല്ലുന്ന ചെറിയ ഹാളിൽ തന്നെ ഉറക്കത്തിൽ ആയിരുന്നു..
ഫാത്തിമ അമ്മ ഉഷയോട് പറഞ്ഞു : പണികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ ഒന്ന് ബ്യൂട്ടി പാർലറിൽ കയറി. എല്ലാം ഞാൻ നിർബന്ധിച്ചു ആണുട്ടോ.. എങ്ങിനെ കൊള്ളാമോ?…
ഉഷയും അഞ്ജുവും അടി മുടി മഞ്ജുവിനെ എത്ര പ്രാവശ്യം നോക്കി എന്നറിയില്ല. ആദ്യം വാ തുറന്നത് അഞ്ചു ആയിരുന്നു : ചേച്ചി,,, പൊളിച്ചു.. ആളാകെ മാറി…..
ഫാത്തിമ : അമ്മ എന്താ ഒന്നും മിണ്ടാത്തെ.
ഉഷ ഒന്നും മിണ്ടിയില്ല, പതിയെ പതിയെ കണ്ണുകൾ കലങ്ങി കരഞ്ഞു കൊണ്ട് മഞ്ജുവിനെ കെട്ടി പിടിച്ചു പറഞ്ഞു : എന്റെ മോൾ ആണോ ഇതു…
തന്റെ മകളെ ഏറ്റവും സുന്ദരി ആയി കണ്ട നിമിഷത്തിൽ ആണ് ഉഷയുടെ അല്ല ഏതു അമ്മയേം പോലെ ഉഷയുടെ പിടുത്തം വിട്ടു പോയത് കരഞ്ഞത്…..
ഫാത്തിമ ഇടപെട്ടു ഇടയിൽ പറഞ്ഞു : ഇതു നിങ്ങൾക്ക് ഉള്ളത്…
അമ്മയ്ക്കും അച്ഛനും അഞ്ചുവിനും അപ്സരക്കും വാങ്ങി കൂട്ടിയ വസ്ത്രങ്ങൾ എല്ലാം അമ്മ ഉഷയുടെ കയ്യിൽ കൊടുത്തു ഫാത്തിമ. മഞ്ജുവിന് വാങ്ങിയത് എല്ലാം കാറിൽ തന്നെ വച്ചു ഫാത്തിമ.
അഞ്ജുവിന്റെ മുഖം തെളിഞ്ഞു പക്ഷെ ഉഷ പറഞ്ഞു : അയ്യോ, ഇതൊക്കെ…
ഫാത്തിമ : ഇതൊക്കെ, എന്റെ സന്തോഷം…
ഉഷ : എന്നാലും, ഇതൊന്നും വേണ്ടിയിരുന്നില്ല..
ഫാത്തിമ : അമ്മ എന്നു വിളിക്കാൻ എനിക്ക് പറ്റില്ല അറിയാം, എനിക്കും ആവശ്യത്തിന് വയസുണ്ട്, പക്ഷെ മഞ്ജുവിനെ എന്റെ സ്വന്തം സഹോദരി ആയി ആണ് കാണുന്നത് അത് കൊണ്ട്, അമ്മേ, നിങ്ങളെ എല്ലാവരെയും എനിക്ക് പെരുത്തു ഇഷ്ടം ആയി. എനിക്ക് അങ്ങിനെ ആരും ഇല്ല കൊടുക്കാനും വാങ്ങാനും. വേണ്ട പറയരുത്..