മഞ്ജിമ ഉറങ്ങാതെ കൺമിഴിച്ചു കിടന്നു. ഫാത്തിമ തൊട്ടരികിൽ സുഖ നിദ്രയിലും..
മഞ്ജു കണ്ണ് മിഴിച്ചു. പതിയെ എഴുന്നേറ്റു പുറത്തു വന്നു. കണ്ടത് അണിഞ്ഞൊരുങ്ങി ഇരിക്കുന്ന അനിയത്തി അഞ്ജുവിനെ ആണ്.
അഞ്ചു : ഞാൻ വിളിക്കാൻ വരാരുന്നു
ചേച്ചീനെ. വേഗം റെഡി ആവാൻ നോക്ക്. പോവണ്ടേ നമുക്ക്. അമ്മ റെഡി ആയിക്കൊണ്ടിരിക്കാണ്.
മഞ്ജു : എങ്ങോട്ട്?..
അഞ്ചു : അത് ശരി, ചേച്ചിയോട് പറഞ്ഞില്ലേ?, കറങ്ങാൻ പോവാംന്നു ഇത്ത ആണ് പറഞ്ഞത്. ഇന്ന് വർക്ക് ഒന്നുല്ല, കറങ്ങാൻ പോവല്ലേ ന്നു..
മഞ്ജിമ അന്തം വിട്ടു…. അതൊക്കെ എപ്പോൾ ഉണ്ടായി..
മഞ്ജു ഫാത്തിമയെ അന്വേഷിച്ചു നടന്നു. ഫാത്തിമ വീടിനു പുറത്തു അച്ഛന്റെ ഒപ്പം ഉണ്ടായിരുന്നു.
നീല കളർ ചുരിദാർ ആയിരുന്നു വേഷം. മഞ്ജിമ ഫാത്തിമയുടെ അടുത്ത് ചെന്നു ചോദിച്ചു : ഇപ്പോൾ ഇന്ന് പോണ്ടേ?..
ഫാത്തിമ : ഞായർ അല്ലെ, എല്ലാവർക്കും അവധി അല്ലെ.. അമ്മേ,,,, എന്നു വിളിച്ചു അപ്സര ഓടി വന്നു. പുത്തൻ ഉടുപ്പും ഇട്ടു. മഞ്ജിമ അപ്സരയെ പൊക്കി എടുത്തു ഉമ്മ വച്ചു. അപ്സര : കടല് കാണിക്കാം ന്നു പറഞ്ഞു..
മഞ്ജു : ആര്..
അപ്സര ഫാത്തിമയെ ചൂണ്ടി കുസൃതി ചിരി ചിരിച്ചു : ഇത്ത…
ഫാത്തിമ ചിരിച്ചു മഞ്ഞിമയുടെ അടുത്തത്തി അപ്സരയെ കയ്യിൽ എടുത്തു പറഞ്ഞു :എടി കള്ളി പാറൂ. ഇത്തയോ. ആന്റി എന്നു വിളി…
ഫാത്തിമ പറഞ്ഞു : മഞ്ജു റെഡി ആവു. ഞാൻ നോക്കി കൊണ്ട് പാറൂനെ..
മഞ്ജിമക്ക് ഒന്നും മനസ്സിലായില്ലെങ്കിലും കുളിച്ച് റെഡി ആവാൻ ആയി നടന്നു. അരസികൻ ആയ അച്ഛൻ വന്നില്ല, എല്ലാരും പോയി വേണം മൂന്നെണ്ണം ചാമ്പൻ എന്നു വച്ചു തന്നെ ആയിരുന്നു അത്.
നഗരത്തിൽ ഉള്ള മാളിൽ കയറി ചുറ്റി അടിച്ചു കുറച്ച് പുർച്ചെസുകളും നടത്തി, ഉച്ചക്ക് വലിയ ഹോട്ടലിൽ കയറി, ഉഷ ജീവിതത്തിൽ കാണാത്ത, അഞ്ചു ടീവിയിൽ മാത്രം കണ്ടിട്ടുള്ള വിഭവങ്ങളും കഴിച്ചു 3 മണിയോടെ അവർ ബീച്ചിൽ എത്തി…
കാലങ്ങൾ ആയി ഉള്ള അപ്സരയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അപ്പോൾ നടന്നു കൊണ്ടിരുന്നത്. അതിന്റെ സന്തോഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി ചാടിയ അപ്സരയെ അടക്കി നിർത്താൻ അഞ്ജുവും മഞ്ജുവും പെട പാട് പെട്ടു.