ഫാത്തിമ നേരെ റൂമിൽ കയറി, കുറച്ചു ജോലി ഉണ്ട് എന്നു പറഞ്ഞു. അപ്സരക്കൊപ്പം മഞ്ജുവും ഉഷയും ഉറക്കുന്നതിനായി ഇരുന്നു.
മഞ്ജുവിന് അപ്പുവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. ഉഷ മഞ്ജുവിന്റെ തോളത്തു പിടിച്ചു കൊണ്ട് പറഞ്ഞു : ഞങ്ങളില്ലേ ഇവിടെ, നീയെന്തിനാ പേടിക്കണേ…
രാത്രി കിടക്കുമ്പോൾ ഉറങ്ങുന്നതിനു മുൻപ് മഞ്ജു പറഞ്ഞു : ഞാൻ വരാൻ തയ്യാറാണ് ഇത്തയുടെ കൂടെ…………………………………
കാറിൽ കയറുന്നതിനു മുൻപ് ഉഷ ഫാത്തിമയുടെ കൈകൾ കൂട്ടിപിടിച്ചു പറഞ്ഞു : എന്റെ കുട്ടിയെ നോക്കണേ, ഒരുപാട് അനുഭവിച്ചു. ആകെ ഫാത്തിമയെ ആണ് വിശ്വാസം……
ഫാത്തിമ : അമ്മ എന്തിനാ പേടിക്കണേ, എന്റെ നമ്പർ ഇല്ലേ, അഡ്രസ് ഇല്ലേ, ഞാൻ തരുന്ന വാക്കാണ്, മോൾക്ക് ഒന്നും സംഭവിക്കില്ല. ഞാൻ ഉണ്ടാകും കൂടെ ഏതു നേരവും….
………………………………………………………………
വെള്ളിയാഴ്ച ഫാത്തിമയോടൊപ്പം പാർലറിൽ നിന്നും ബേസിക് ടച്ച് അപ്സും ഹെയർ സ്റ്റൈലിങ്ങും കഴിഞ്ഞു സാധാരണ ഒരു ഫുൾ ലെങ്ത് ഡ്രെസ്സും ഇട്ടുകൊണ്ട് ഫാത്തിമയുടെ കൂടെ കാറിൽ കയറി.
ട്രാഫിക്തിനിടയിലൂടെ ഇഴഞ്ഞു നീങ്ങിയ കാറിൽ ഇരുന്നു കഴിഞ്ഞ നാലു ദിവസത്തെ ഓർമ്മകൾ മഞ്ജിമയുടെ കണ്ണുകളിൽ മിന്നിമാഞ്ഞു.
വീട്ടിൽ നിന്നും ഇറങ്ങി കാർ ചെന്നു നിന്നത് ഫാത്തിമയുടെ വീട്ടിൽ ആണ്. തന്റെ വസ്ത്രങ്ങളും സാധങ്ങളും അടങ്ങിയ ബാഗും എടുത്തു ഫാത്തിമയുടെ പിന്നാലെ നടക്കുമ്പോൾ മഞ്ജിമ വിചാരിച്ചിരുന്നില്ല താൻ താമസിക്കാൻ പോകുന്നത് ഫാത്തിമയുടെ ഈ വീട്ടിൽ ആയിരിക്കും എന്ന്.
മുകളിൽ ഒരു റൂം തുറന്ന് ഫാത്തിമ പറഞ്ഞു : സാധങ്ങൾ എല്ലാം വച്ചു താഴെ വരണം, അധികം സമയം എടുക്കരുത്. മഞ്ജിമ അറിയാതെ ചോദിച്ചു : ഇവിടെ ആണോ ഞാൻ..
ഫാത്തിമ : അതെന്താ, നിന്റെ വീട്ടിൽ മൂന്നു ദിവസം ഉറങ്ങിയതല്ലേ, ഭക്ഷണം കഴിച്ചതല്ലേ, അതിനു പുറമെ നീ കേട്ടതല്ലേ നിന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്ക്, കൂടെ ഉണ്ടാവും ഞാൻ എപ്പോഴും എന്ന്. മഞ്ജിമ പുഞ്ചിരിച്ചു, ഉള്ളിൽ വളരെ അധികം ആശ്വാസവും തോന്നി. എവടെ ആവും താമസം എന്നൊക്കെ ഉള്ള ചോദ്യം ഫാത്തിമയുടെ കൂടെ വരാൻ തീരുമാനിച്ചപ്പോഴേ മഞ്ജിമക്ക് ഉള്ളിൽ ഉണ്ടായിരുന്നു