ചെറിയ ടച്ച് അപ്പ് കൂടെ ചെയ്തു മഞ്ജിമ ഫാത്തിമയുടെ നടന്നു കാറിനു അടുത്തേക്ക്. പിറകിൽ ആയി ഒരു ബാഗും പിടിച്ചു വീട്ടിലെ പെൺകുട്ടിയും ഉണ്ടായിരുന്നു.
കാറിൽ കയറി മഞ്ജിമയും ഫാത്തിമയും. ഡിക്കി തുറന്നു ബാഗ് എടുത്തു പെൺകുട്ടി ബാഗ് ഉള്ളിലേക്ക് വച്ചു ഡിക്കി അടച്ചു ഫാത്തിമ ഇരിക്കുന്ന ഡ്രൈവിംഗ് ഭാഗത്തു വന്നു…
ഫാത്തിമ കുട്ടിയോട് : ഞാൻ നാളെ ഈവെനിംഗ് ആവും വരാൻ, കുറച്ചു ദൂരം ഉണ്ട്. സൊ എന്തെങ്കിലും എമർജൻസി വന്നാൽ അറിയാലോ കാൾ വിശാൽ ഡോക്ടർ ഫസ്റ്റ്, പിന്നെ എന്നെ…
കുട്ടി തലയാട്ടി….. ഫാത്തിമ ഗ്ലാസ് പൊക്കി വണ്ടി എടുത്തു….
ഫാത്തിമയുടെ പറച്ചിൽ കേട്ട മഞ്ജിമ ചോദിച്ചു : ചേച്ചി എങ്ങോട്ടാ ഈ രാത്രി..
ഫാത്തിമ : മഞ്ജുവിന്റെ വീട്ടിലേക്കു… മഞ്ജു : അല്ല അത് കഴിഞ്ഞു?..
ഫാത്തിമ : അത് കഴിഞ്ഞു എങ്ങോട്ടും ഇല്ല, ഇന്ന് ഈ രാത്രി ഇത്രയും ദൂരം വണ്ടി ഓടിച്ചു വരാൻ പറ്റില്ലാലോ. പിന്നെ നാളെ വീണ്ടും രാവിലെ മഞ്ജുവിനെ എടുക്കാൻ ഇത്രയും ദൂരം വീണ്ടും ഓടിക്കേണ്ട, വേറെ ആരെയും വിടാൻ പറ്റില്ലല്ലോ..
ഫാത്തിമ തന്റെ വീട്ടിലാ ഇന്ന് നിൽക്കാൻ ഉദ്ദേശിക്കുന്നത് എന്നുള്ളത് മഞ്ജിമക്ക് ഷോക്ക് ആയിരുന്നു..
മഞ്ജിമയുടെ മുഖ ഭാവം കണ്ട ഫാത്തിമ ചോദിച്ചു : എന്തെ, എന്തേലും പ്രശനം ഉണ്ടോ?..
മഞ്ജു : അല്ല വീട്ടിൽ.. ഫാത്തിമ : വീട്ടിൽ ആരേം കേറ്റില്ലേ, അതോ ഞാൻ നിൽക്കുന്നത് ഇഷ്ടം അല്ല എന്നാണോ..
മഞ്ജു : അതല്ല, അമ്മ അച്ഛൻ, എന്താ പറയാ..
ഫാത്തിമ : അത് ഞാൻ നോക്കി കൊണ്ട്, ഡോണ്ട് വറി…
മഞ്ജിമ ഒന്ന് ആലോചിച്ചു പറഞ്ഞു : നാളെ എന്തിനാ ഞാൻ,, നാളെ അതിന് വരുന്നില്ലല്ലോ..
ഫാത്തിമ : ആര്..
മഞ്ജിമ : സത്താർ…
ഫാത്തിമ : അതില്ല പക്ഷെ, ഇന്നൊരു ദിവസം കൊണ്ട് വർക്ക് ഔട്ട് കഴിഞ്ഞിട്ടില്ല. സ്റ്റാർട്ട് മാത്രമേ ചെയ്തിട്ടുള്ളൂ. ഇന്ന് ചെയ്ത സെയിം പിന്നെ വേറെ കുറച്ച് പണികൾ ചെയ്യാൻ ഉണ്ട്. തുടർച്ചയായി ചെയ്തില്ലെങ്കിൽ ഇപ്പോൾ ചെയ്തത് തിരിച്ചടിക്കും. മനുഷ്യന്റെ സ്കിൻ അങ്ങിനെ ആണ്..