അപ്പോ മോളോ…
ഞാൻ ഇത്രയും നാൾ ഹാപ്പി അല്ലായിരുന്നു… പക്ഷേ ഇപ്പൊ ഞാൻ ഒത്തിരി ഹാപ്പിയാ….
അവനെ കൊണ്ട് വന്നില്ലേ ഇച്ചായാ..
ഉണ്ട് മോളെ… അവനും റീനയും കുഞ്ഞുമുണ്ട്…. ആഹാ…. എനിക്ക് മോനെ ഒന്ന് എടുക്കണം എന്നുണ്ട്… പക്ഷേ പറ്റുവൊന്ന് അറിയില്ല… കൈക്കൊന്നും പഴയ പോലെ ബലം ഇല്ല…
മോളെ… നീ ഓരോന്ന് പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ….
ഇല്ല… ഇച്ചായൻ അവരെ ഇങ്ങു വിളിക്ക്…. അവനോട് എനിക്കൊന്നും പറയാനില്ല…. ഒന്ന് കണ്ടാൽ മതിയെന്നേയുള്ളൂ…
ശെരി… ഞാൻ വിളിച്ചോണ്ട് വരാം…. നീ ഒത്തിരി ടെൻഷൻ ആവല്ലേ… ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ….
ഉണ്ടെന്നേ… പോയിട്ട് വാ…
ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ റീന സോഫയിൽ ഇരിപ്പുണ്ടായിരുന്നു….
വാടോ…. ഞാൻ അവളെ വിളിച്ചു…. ചാർളിയുടെ സ്‌ട്രെചെറും തള്ളി ഞാൻ അവളെയും കൊണ്ട് മുറിയിലേക്ക് കേറി…
തന്റെ ചുറ്റും നടക്കുന്നതൊന്നും എന്താണെന്ന് പോലും മനസിലാവാതെ റീന അവന്റെ ഒപ്പം നടന്നു….. കതക് തുറന്നു കേറിയത് വിശാലമായ ഒരു മുറിയിലേക്കായിരുന്നു… എപ്പോഴും കാറ്റും വെളിച്ചവും കേറുന്ന ആ മുറിയിൽ കട്ടിലിൽ ഒരു പെൺകുട്ടി കാൽ നീട്ടി ഇരിക്കുന്നത് അവൾ കണ്ടു….. മുറി മുഴുവനായി ഒന്ന് കണ്ണോടിച്ചു…. അവളും തന്റെ ഭർത്താവിനെ പോലെ തന്നെയാണെന്ന് അവൾക്ക് തോന്നി…. മുറിയുടെ ഒരു സൈഡിലായി ഒരു വീൽചെയർ ഒതുക്കി വെച്ചിരിക്കുന്നു….. മുറി മുഴുവൻ ആൽബിയും അവളും ചേർന്നുള്ള ചെറിയ ചെറിയ ഫോട്ടോസ്…. പക്ഷേ ഏറ്റവും വലിയൊരു ഫോട്ടോ കൂടി അതിൽ ഉണ്ടായിരുന്നു…… ആൽബിയും ആ കുട്ടിയും പിന്നെ തന്റെ ഭർത്താവും…..അത് കണ്ടപ്പോ അവൾ ഒന്ന് ഞെട്ടി…
വിറക്കുന്ന കാലുകളോടെ അവൾ അകത്തേക്ക് ചെന്നു…..
റീനയല്ലേ താൻ……
അ… ഞാ…അവൾ വിറക്കുന്നുണ്ടായിരുന്നു…
താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ…. ഈ കട്ടിലിൽ കിടക്കുന്ന എന്നെ തനിക്ക് പേടിയാണോ…
റീന തല കുനിച്ചു നിന്നു….
ആൽബിച്ചാ…. ആ സ്‌ട്രെച്ചെറിൽ കിടക്കുന്നവനെ ഒന്നെന്റെ അടുത്തേക്ക് കൊണ്ട് വന്നേ ഞാനൊന്ന് കാണട്ടെ …….