റീനാ… നിനക്കെന്നോട് ദേഷ്യമുണ്ടോ…
എന്തിനു….
നിന്റെ ഭർത്താവിനെ ഇങ്ങനെ ആക്കിയതിനു…
ചുറ്റും നടക്കുന്ന ഒരു കാര്യവും അറിയാത്ത ഒരു പൊട്ടിയാ ഞാൻ… ഇതിനൊക്കെ മറുപടി ഞാൻ എന്ത് പറയാനാ…..
എനിക്കറിയാം…. ഇന്നലെ രാത്രി എന്നെ ഇച്ചായൻ വിളിച്ചാരുന്നു…. റീന ചോദിച്ച കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു ….
റീന ഒന്നും മിണ്ടാതിരുന്നു….
റീനേ…..ദേ ആ പുല്ലിന്റെ അടുത്ത് നിർത്തിക്കോ.. എന്നിട്ട് താൻ എന്റെ മുന്നിലേക്ക് വാ…. തന്നെ ഞാൻ നന്നായിട്ടൊന്നു കാണട്ടെ…..
റീന അവളെ അവിടെ കണ്ട പുല്പുറത്തേക്ക് കൊണ്ട് പോയി…. അവളുടെ മുന്നിലേക്ക് ചെന്ന് മുട്ടിൽ നിന്നു…. രണ്ട് പേരുടേം മുഖം നേരെ ദിശയിൽ വന്നു…
റീന ഞാൻ കരുതിയ പോലെയല്ല കേട്ടോ… എന്നെകാളും സുന്ദരിയാ….
റീന ഒന്ന് ചിരിച്ചു .
പക്ഷെ റീന വിചാരിച്ച പോലെ, തന്നെ സ്വന്തമാക്കാൻ വേണ്ടിയൊന്നുമല്ല ഇച്ചായൻ അങ്ങനെ ചെയ്തത് കേട്ടോ…..
റീന അവളുടെ മുഖത്തു നോക്കി ഇരുന്നു….
തന്റെ ഭർത്താവിന്റെ സമ്മാനമാണ് ദേ എന്റെ ഈ അവസ്ഥ…..
റീന മനസിലാവാതെ അവളെ നോക്കി…
മനസിലായില്ല അല്ലേ…. പറയാം….ഞാനും ഇച്ചായനും ചാർളിയും പി ജി വരെ ഒരുമിച്ച് പഠിച്ചവരാ….. ജീവിതത്തിൽ ഒരിക്കലും പിരിയാതിരിക്കാൻ വേണ്ടി പ്രാർത്ഥിച്ചവർ…. എന്റേം ഇച്ചായന്റേം കല്യാണത്തിന് മുന്നേ തന്റെ ഭർത്താവെന്നു പറയുന്നവൻ എന്നെ ഉപദ്രവിച്ചു… എതിർക്കാൻ നോക്കിയപ്പോൾ എനിക്ക് കിട്ടിയ സമ്മാനവാ ഈ തളർച്ച….
നിമ്മീ… എന്തായീ പറയുന്നേ….
അതേടോ….. അവൻ എന്നെ ചെയ്തതെല്ലാം എനിക്ക് ഓർമയുണ്ട്… ഒരിക്കലും മറക്കില്ല… ഒന്നര ദിവസം കഴിഞ്ഞാണ് എന്റെ ഇച്ചായന് എന്നെ തിരിച്ചു കിട്ടുന്നത്…. അവിടെ കിടന്നു മരിച്ചു പോകും എന്ന് കരുതിയതാ ഞാൻ… പക്ഷേ ദൈവം ആയുസ്സ് തന്നു…..
നിമ്മീ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല….
അത് സാരമില്ല…. ഇച്ചായൻ തന്നെ കുറിച്ച് എന്നോട് പറഞ്ഞാരുന്നു…. ജീവിതത്തിൽ ഒരു ദിവസം ഞാൻ അനുഭവിച്ചത് കഴിഞ്ഞ ഒരു വർഷമായി അനുഭവിക്കുന്ന ഒരാൾ അവിടെ ഉണ്ടെന്ന്….