റീനയുടെ കണ്ണുകൾ നിറഞ്ഞു….
അയ്യേ താൻ എന്തിനാ കരയുന്നെ…. എന്നെ ഇങ്ങനെ ആക്കിയവന് ഇത് പോലെ ഒരു ശിക്ഷ കൊടുക്കണം എന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ…. പക്ഷേ ഇച്ചായൻ തന്നെ കുറിച്ച് പറഞ്ഞപ്പോൾ അവടെ ഉപേക്ഷിച്ചിട്ട് വരാൻ തോന്നിയില്ല… അതാ ഞാൻ ഇച്ചായനോട് വരുമ്പോ തന്നെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞെ….
നിമ്മീ എന്നാലും അതെന്നെ മിന്നു കെട്ടിയവനല്ലേ…
എടൊ മിന്നു കെട്ടിയത് കൊണ്ട് മാത്രം അവനൊരു ഭർത്താവ് ആകുവോ… അവൻ തന്നോട് എങ്ങനെയാ പെരുമാറിയത് എന്ന് ഇച്ചായൻ പറഞ്ഞു എനിക്കറിയാം….അതുകൊണ്ടാ തന്നോട് പറയുന്നേ….. അവൻ ഒരു പിശാചാണ്…..
ഞാൻ എങ്ങനെയാ ഇവിടെ നിൽക്കുന്നെ നിമ്മീ… എല്ലാരും പറയില്ലേ ഞാൻ അയാളെ ചതിച്ചുവെന്നു….
ആരെന്തു വേണേലും പറഞ്ഞോട്ടെ… എന്തായാലും തന്നെ ഇനി തിരിച്ചു വിടുന്നില്ലെന്നു ഞാൻ തീരുമാനിച്ചതാ…. ഇച്ചായനോട് ഞാൻ പറഞ്ഞോളാം….
നിമ്മീ അതൊന്നും ശെരിയാവില്ല… ഞങ്ങൾ നിങ്ങൾക്കൊരു ബുദ്ധിമുട്ടാവും….
അത് ചിന്തിക്കേണ്ട…. സത്യത്തിൽ എന്റെ ഇച്ചായനുമായി എനിക്ക് യാതൊരു ബന്ധവുമില്ല…. എന്നിട്ടും ഈ തളർന്നു കിടക്കുന്ന എന്നെ ഈ വീട്ടിലുള്ളവർ പോന്നു പോലെയാ നോക്കുന്നെ….
എന്നാലും….
ഒരെന്നാലുമില്ല….. റീന ഞാൻ പറയുന്നത് കേൾക്കണം…. പ്ലീസ്… എന്റെ ഒരു അപേക്ഷയാണ്…..
******
ഞാൻ വരുന്നത് കണ്ടിട്ടാവണം രണ്ട് പേരും സംസാരം നിർത്തി…
നിമ്മിമോളെ…. തിരിച്ചു പോകാം…. നേരം സന്ധ്യയായി….ആൻസി ചേച്ചി വന്നു…
ഇച്ചായ… എനിക്കൊരു കാര്യം പറയാനുണ്ട്…
അതൊക്കെ ഞാൻ പിന്നെ കേട്ടോളം….. റീനേ എഴുന്നേറ്റ് വന്നേ…. ഇവളെ മുറിയിലാക്കാം….
ഞങ്ങൾ അവളെയും കൊണ്ട് മുറിയിലേക്ക് പോയി…. കട്ടിലിൽ കിടത്തി പുറത്തിറങ്ങി….
റീനേ ഒന്ന് നിന്നെ….
പറ ചേട്ടായീ….
നിനക്ക് നിന്റെ ഉത്തരങ്ങൾ കിട്ടിയോ….
അവൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു….
****
കുഞ്ഞ് ഇപ്പോഴും ഉറങ്ങുകയാണ്… അവൾ കുഞ്ഞിന്റെ അടുത്തേക്കിരുന്നു…. ചാർളി അവളെ നോക്കി കിടക്കുന്നുണ്ടായിരുന്നു….
അപകടശേഷം ആദ്യമായി അവൾക്കവനോട് ദേഷ്യം തോന്നി….. അത് അവളുടെ നോക്കിൽ പ്രകടമാവുകയും ചെയ്തു….. അവന്റെ സ്‌ട്രെച്ചെറിൽ പിടിച്ചു അവൾ അവനെ അവളുടെ അടുത്തേക്ക് വരുത്തി….അവന്റെ ശരീരം ഉയർത്തി അവളുടെ നേരെ വെച്ചു.